ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനും ചൈനയും പങ്കാളിത്തം സ്ഥിരീകരിച്ചു.
കൊച്ചി: ഓഗസ്റ്റ് 3 മുതൽ 12 വരെ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2023ൽ ചൈനയുടെയും പാകിസ്ഥാനിന്റെയും പങ്കാളിത്തം സ്ഥിരീകരിച്ച ഹോക്കി യൂണിറ്റ് ഓഫ് തമിഴ്നാട് പ്രസിഡന്റ് ജെ. ശേഖർ മനോഹരൻ. ഇരു ടീമികളുടെയും പങ്കാളിത്തത്തെ കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾക് അങ്ങനെ അവസാനമായി,. ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും 10 ദിവസം നീണ്ടുനിൽക്കുന്ന മത്സരം നടക്കുക. സ്റ്റേഡിയത്തിനു പരിസരത്തുള്ള 4 ടെന്നീസ് കോർട്ടുകൾ പ്രാക്ടീസ് ടർഫുകൾ ആക്കി മാറ്റാൻ ആണ് തീരുമാനം. 2011-ൽ ആരംഭിച്ച ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ആദ്യ ഇന്ത്യൻ സിറ്റിയായി ഇതോടെ ചെന്നൈ മാറും. ഹോക്കി ഇന്ത്യ കമ്മിറ്റി ഇതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. പാകിസ്താനും ചൈനയ്ക്കും പുറമെ ആതിഥേയരായ ഇന്ത്യ മറ്റു ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, സൗത്ത് കൊറിയ, മലേഷ്യ, എന്നിവരും പങ്കെടുക്കും.
സ്പാർട്ട്സ് ലേഖിക.