കുസാറ്റിൽ ഓൺലൈൻ കോഴ്‌സുകൾ; രജിസ്ട്രേഷൻ ആരംഭിച്ചു

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇ-കണ്ടെന്റ് (സിഡെക്) നേതൃത്വത്തിൽ 8 പുതിയ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകളുടെ (MOOC)  മാർച്ച് 2025 ബാച്ചിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. രജിസ്ട്രേഷൻ, ക്ലാസ്, പരീക്ഷ, സർട്ടിഫിക്കേഷൻ എന്നിവ പൂർണമായും ഓൺലൈൻ ആയിരിക്കും.

വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും അവരുടെ സൗകര്യപ്രദമായ സമയത്ത് പഠിക്കാനാകുന്ന തരത്തിൽ റെക്കോർഡഡ് ക്ലാസുകൾ ആണ് ഉണ്ടായിരിക്കുക. ഈ കോഴ്‌സുകൾ എൻഇപി 2020 ന്റെ യുജിസി മാനദണ്ഡങ്ങൾ പാലിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മറൈൻ, കെമിസ്ട്രി, മാനേജ്മെന്റ്, നിയമം തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രഗൽഭ അധ്യാപകർ തയ്യാറാക്കിയ ഈ കോഴ്സുകൾക്ക് https://cdec.cusat.ac.in/എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം.

രണ്ടാഴ്ചയിൽ ഒരിക്കൽ അധ്യാപകരോടൊപ്പം വിദ്യാർത്ഥികൾക്ക് തത്സമയ സംവാദ സെഷനുകൾ ഉണ്ടാകും.

കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് 2 മുതൽ 4 അക്കാഡമിക് ബാങ്ക്  ക്രെഡിറ്റുകൾ (ABC) ലഭിക്കും. യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന ഫീസ് നൽകിയാൽ കുസാറ്റ്   സർട്ടിഫിക്കറ്റും  ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് https://cdec.cusat.ac.in/ എന്ന വെബ്സൈറ്റിലോ  0484-2862094 എന്ന നമ്പറിലോ ബന്ധപ്പെടുക.

Author
Citizen Journalist

Goutham prakash

No description...

You May Also Like