വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ (90) നിര്യാതനായി.
- Posted on December 24, 2024
- News
- By Goutham prakash
- 261 Views
വിഖ്യാത ചലച്ചിത്രകാരൻ
ശ്യാം ബെനഗൽ (90) നിര്യാതനായി.
നിരവധി ദേശീയ പുരസ്കാരങ്ങൾ, ദാദാസാഹേബ് ഫാൽകെ അവാർഡ് എന്നിവ അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്ര ലോകത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീയും പത്മഭൂഷണും നൽകി ആദരിക്കുകയുണ്ടായി. വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡിനർഹനാവുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മികച്ച സൃഷ്ടികളിൽ അങ്കുർ, നിശാന്ത്, ഭൂമിക എന്നീ ചിത്രങ്ങൾ സർഗ പല സന്ദർഭങ്ങളിൽ പ്രദർശിപ്പിച്ചിരുന്നു. ശബാനാ ആസ്മി, മിഥുൻ ചക്രവർത്തി എന്നീ പ്രതിഭകൾ അദ്ദേഹത്തിൻ്റെ സൃഷ്ടികളിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തുന്നത്. നിരവധി പ്രസിദ്ധങ്ങളായ ഡോക്യുമെൻ്ററി ചിത്രങ്ങളും അദ്ദേഹത്തിൻ്റെതായിട്ടുണ്ട്.
