താമരശേരിയിൽ 9 വയസുകാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു

ഇതാദ്യമായല്ല ഷാജിയിൽ നിന്ന് കുടുംബത്തിന് മർദനം ഏൽക്കുന്നത്

താമരശേരി സ്വദേശി ഫിനിയയുടെ ചെവി ഭർത്താവ് കടിച്ച് മുറിച്ചു. മകളായ ഒൻപത് വയസുകാരിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചു. സംഭവത്തിൽ താമരശേരി സ്വദേശി ഷാജിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏഴാം തീയതിയാണ് തിളച്ച വെള്ളം വീണ് ദേഹം പൊള്ളിയതിനെ തുടർന്ന് യുവതി കുഞ്ഞിനെയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടുന്നത്. തുടർന്നാണ് വിവരം പുറത്തറിയുന്നത്.

സൈക്കിൾ വാങ്ങി നൽകാൻ മകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഷാജി 9 വയസുകാരിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ചത്. തുടർന്ന് മുഖത്തടിക്കുകയും ചെയ്തു.

ഇതാദ്യമായല്ല ഷാജിയിൽ നിന്ന് കുടുംബത്തിന് മർദനം ഏൽക്കുന്നത്. പണം ആവശ്യപ്പെട്ട് വർഷങ്ങളായി ഷാജി മർദിക്കുകയാണെന്ന് ഫിനിയ പറയുന്നു. സംഭവത്തിൽ ചൈൽഡ് ലൈൻ സിഡബ്ലിയുസിക്ക് റിപ്പോർട്ട് നൽകും. അധികൃതർ കുട്ടിയെ കണ്ടു സംസാരിച്ചു.

മണിക്കൂറൂകളോളം മൊബൈലില്‍ ഫയര്‍ ഗെയിം കളിച്ച് മാനസികനില തെറ്റി വിദ്യാര്‍ത്ഥി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like