മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശനം

  • Posted on January 17, 2023
  • News
  • By Fazna
  • 36 Views

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ സ്വയം (www.swayam.gov.in) നടത്തുന്ന മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായുള്ള ദേശീയ പ്ലാറ്റ്‌ഫോമാണ് സ്വയം. 2023 ജനുവരി-ജൂണ്‍ സെമസ്റ്റര്‍ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചത്. കാലിക്കറ്റ് സര്‍വകലാശാല എഡ്യുക്കേഷണല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് വിഭാഗം തയ്യാറാക്കിയ ബിരുദതലത്തിലുള്ള 16 കോഴ്‌സുകളും ഇതോടൊപ്പമുണ്ട്. പ്രായഭേദമെന്യേ ആര്‍ക്കും കോഴ്‌സുകള്‍ക്ക് പ്രവേശനം നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ.എം.എം.ആര്‍.സി. വെബ്‌സൈറ്റ് (http://emmrccalicut.org സന്ദര്‍ശിക്കുക. ഫോണ്‍ 9495108193.     പി.ആര്‍. 58/2023

Author
Citizen Journalist

Fazna

No description...

You May Also Like