കളി അഴകിൽ മുങ്ങി കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്സ്..

കേരള ബ്ലാസ്റ്റേഴ്സ് കളി അഴകിലേക്ക് ഉയർന്നു കഴിഞ്ഞു.. എന്ന് പറഞ്ഞാൽ ടീം വളരെ ഒത്തിണക്കത്തിൽ ആയി കഴിഞ്ഞു. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ലൂണയും ജിയാനുവും നേടിയ ഗോളുകൾ.. ഡിമിത്രിയോസും ജിയാനുവും ലുണയും മാത്രമല്ല നമ്മുടെ സഹലും രാഹുലും ഒക്കെ എന്ന് ഒത്തിണക്കത്തോടെ യാണ് പന്ത് കൊണ്ട് മുന്നേറുന്നത്.. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് പെനാൽറ്റി ഒഴികെ ഉള്ള രണ്ട് ഗോളുകളും അതിന് ഉദാഹരണമാണ്.. കളിയുടെ ആദ്യ ഒൻപതാം മിനിറ്റിൽ തന്നെ ഇടതുവിങ്ങിലൂടെ ജസ്സലും നിഷു കുമാറും ചേർന്ന് നടത്തിയ മുന്നേറ്റത്തിന്റെ വിജയമായിരുന്നു ജിയാനു നേടിയ ഗോൾ.. പിന്നീട് നമ്മൾ കണ്ട ടീം ഗെയിം എന്ത് ഭംഗിയായിരുന്നു ഇതിൽ സഹൽ പിന്നെ ലൂണ ലൂണയിൽ നിന്ന് ഡിമിത്രിയോസ് പിന്നെ വീണ്ടും ജിയാനുവിന് തുടർന്ന് ജിയാനു ലൂണ ക്ക് നൽകിയ മനോഹരമായ പാസ് കാലിന്റെ പിൻ ഭാഗത്ത് നിന്നും ചിപ്പ് ചെയ്തു കൊടുത്ത പന്ത് ലൂണ എന്ത് മനോഹരമായാണ് ചെത്തിയിട്ടത്.. അവിടെ ജംഷഡ് പൂർ എഫ് സി യുടെ പ്രതിരോധത്തിനൊ ഗോൾ കീപ്പർ ക്കൊ എന്ത് സംഭവിച്ചു എന്നും പോലും മനസ്സിലായില്ല.. കളി മൈതാനത്തെ പരസ്പര ഐക്യം ആണ് ടീം ഗെയിമിൽ ഫുട്ബാളിന്റെ വിജയം.. എട്ടു കളികളിൽ തോൽവി അറിയാതെ ടീം മുന്നേറുന്നു എങ്കിൽ അത് ബ്ലാസ്റ്റേഴ്സ് ടീമീന്റെ ഒത്തിണക്കമാണ് സന്ദീപിന് അറിയാം.. നിഷ്കുമാറിനായാം ജസ്സലിന് അറയാം സഹലിന് അറിയാം അങ്ങനെ പോകുന്നു.. ആരോക്കെ എവിടെ ഉണ്ട് പൊസിഷനിൽ എന്ന്..അഥവാ പൊസിഷൻ തെറ്റി നിന്നാലും പന്ത് കൈമാറുന്നത് കൃത്യമാണ് ലൂണ എന്ന കളി മാന്ത്രികനും കൂട്ടാളികളും കാൽപ്പന്ത് കളിയുടെ ചന്തം തുടർന്നാൽ അവരുടെ കാലും മനസ്സും ഒരിടത്ത് ഇതുപോൽ എത്തിയാൽ ഇവാൻ ആശാനും പുള്ളേരിലും ഇത്തവണ നമ്മുക്ക് ചിലത് പ്രതീക്ഷിക്കാം..