ബെനഡിക് പതിനാറാമൻ മാർപാപ്പയ്ക്ക് ലോക രാഷ്ട്രങ്ങളുടെ അന്ത്യാഞ്ജലി

  • Posted on January 05, 2023
  • News
  • By Fazna
  • 41 Views

വത്തിക്കാൻ സിറ്റി : ആഗോള കത്തോലിക്ക സഭയിലെ പോപ്പ് എമിരിസ്റ്റായ ബെനഡിക് പതിനാറാമൻ മാർപാപ്പയെ മുൻഗാമിയായ പോപ്പ് ജോൺപോൾ രണ്ടാമൻ മാർപാപ്പ വാഴ്ത്ത പെട്ട വനായി പ്രഖ്യാപിക്കുന്നത് വരെ ഉപയോഗിച്ച കല്ലറയിലാണ് അടക്കം ചെയ്തത്. വത്തിക്കാൻ സിറ്റിയിൽ ഇന്ന് രാവിലെ 9:30 ന് ( ഇന്ത്യൻ സമയം 1-10   )  മൃത  സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. ആദ്യഭാഗത്ത് കൊന്ത ചൊല്ലിയും,  വിശുദ്ധ കുർബാന അർപ്പിച്ചും , അതിനുശേഷം മൃത സംസ്കാര ശുശ്രൂഷ ഇങ്ങനെ മൂന്ന് ഘട്ടങ്ങളിലൂടെയാണ് വത്തിക്കാൻ മൃത സംസ്കാര ചടങ്ങുകൾ നടത്തിയത്. ആർച്ച് ബിഷപ്പുമാരും, കർദിനാൾമാരും, വിവിധ ലോക രാഷ്ട്രങ്ങളിൽ നിന്നും  ജർമ്മനിയിൽ നിന്നും, ഇറ്റലിയിൽ നിന്നും പ്രത്യേകം പേര് ചേർക്കപ്പെട്ടവർ മാത്രമാണ് മൃതസംസ്കാരത്തിന് സെന്റ്പീറ്റേഴ്സ് ചത്വരത്തിൽ സന്നിഹിതരായിരുന്നത്. ലോക യുവജന സംഗമത്തിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഉപയോഗിച്ച തിരു വസ്ത്രങ്ങളാണ് മൃതസംസ്കാര വേളയിൽ അദ്ദേഹത്തെ അണിയിച്ചിരുന്നത്. മൃത സംസ്കാരത്തിന് വേണ്ടി പാപ്പയുടെ ഭൗതിക ശരീരം സൈപ്രസ് തടി കൊണ്ടുള്ള പേടകത്തിലേക്ക് മാറ്റി. അതിനുശേഷം പാപ്പയുടെ കാലത്ത് നടന്ന പ്രധാന സംഭവങ്ങൾ പേപ്പൽ സെറിമണി മാസ്റ്റർ ലത്തീൻ ഭാഷയിൽ ഉച്ചത്തിൽ വായിക്കും. അവിടെ സന്നിഹിതരായിരിക്കുന്ന  കർദിനാൾമാർ, ബസിലിക്കയുടെ ആർച്ച് പ്രീസ്റ്റ്,  സെറിമണി മാസ്റ്റർ ചേർന്ന് ഒപ്പുവെക്കുന്ന പ്രസ്തുത  രേഖ ഒരു ലോഹ പേടകത്തിലാക്കി പാപ്പയുടെ ഭൗതികശരീരം വഹിക്കുന്ന പേടകത്തിൽ നിക്ഷേപിച്ചു. ഒപ്പം പാപ്പ മ്യൂണിക്കിലും, റോമിലും ഉപയോഗിച്ചിരുന്ന രണ്ട് പാലിയവും, അദ്ദേഹത്തിന്റെ ഭരണകാലത്ത് വത്തിക്കാൻ പുറത്തിറക്കിയ നാണയങ്ങളും, സ്മാരകം മുദ്രകളും നിക്ഷേപിച്ചു. എന്നാൽ സാധാരണ പോലെ അദ്ദേഹത്തിന്റെ അധികാര വടിയും,  കുരിശും പേടകത്തിൽ അടക്കം ചെയ്തില്ല. മൃതസംസ്കാര ശുശ്രൂഷകൾ മാർപാപ്പമാരുടെ പോലെയായിരുന്നു വെ ങ്കിലും മരണസമയത്ത് അധികാരം ഇല്ലാത്തതിനാൽ ചില വ്യത്യാസങ്ങൾ വരുത്തിയിരുന്നു . മൃത സംസ്കാര ചടങ്ങുകൾക്ക്  ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകി വിവിധ ലോക രാഷ്ട്രങ്ങളുടെ കർദിനാൾ  മാർക്കൊപ്പം കേരളത്തിൽ നിന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ : ജോർജ് ആലഞ്ചേരി, സീറോ  മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കാർ മാർ : ബസേലിയോസ് കാതോലിക്കാ ബാവ എന്നുവരും പങ്കെടുത്തു ബെനഡിക് പതിനാറാമൻ മാർപാപ്പയുടെ ജന്മദേശമാ യ ജർമനിയിലെ എല്ലാ ചാപ്പലിലും പതിനൊന്നരയ്ക്ക് ദുഃഖസൂചകമായി മണികൾ മുഴക്കി. മൂന്നര മണിക്കൂർ നീണ്ടുനിന്ന ശുശ്രൂഷകൾക്ക് ശേഷം 180 ഓളം മാർപ്പാപ്പമാരെ സംസ്കരിച്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ നിലവറയിൽ,  ജോൺപോൾ രണ്ടാമൻ ആദ്യം ഉപയോഗിച്ച കല്ലറയിൽ ബെനഡിക് 16 മനെ സംസ്കരിച്ചു .Author
Citizen Journalist

Fazna

No description...

You May Also Like