70 കോടി ഡോസായി കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി ഉയര്‍ത്തുമെന്ന് ഭാരത് ബയോടെക്

ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സുമായി  സഹകരിച്ചാണ് കോവാക്‌സിൻ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് പദാര്‍ത്ഥം നിര്‍മിക്കുന്നത് .

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാകുന്നതിനിടെ, കോവാക്‌സിന്‍ ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 70 കോടി ഡോസായി ഉയര്‍ത്തുമെന്നു ഭാരത് ബയോടെക്. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് നിരവധി രാജ്യങ്ങളില്‍ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്. യുഎസ് ഉള്‍പ്പെടെയുള്ള 60 രാജ്യങ്ങളില്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇയുഎയുടെ അടിസ്ഥാനത്തില്‍ രാജ്യാന്തര വിപണികള്‍ക്കുള്ള വിലയും സര്‍ക്കാരുകള്‍ക്കുള്ള വിതരണവും ഡോസിനു 15 മുതല്‍ 20 ഡോളര്‍ വരെയായി നിശ്ചയിച്ചതായും ഭാരത് ബയോടെക് അറിയിച്ചു. 

ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സുമായി ഭരത് ബയോടെക് സഹകരിച്ചാണ് കോവാക്‌സിൻ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന് പദാര്‍ത്ഥം നിര്‍മിക്കുന്നത് . ഇതിന് വേണ്ടിയുള്ള സാങ്കേതികതാ കൈമാറ്റ പ്രക്രിയ നടന്നുവരികയാണ്. നിര്‍ജീവ വൈറല്‍ വാക്‌സിനുകള്‍ വാണിജ്യപരമായും ബയോ സേഫ്റ്റി കണ്ടെയ്ന്‍മെന്റിലും നിര്‍മ്മിക്കാനുള്ള വൈദഗ്ധ്യം ഐഐഎല്ലിനുണ്ട്. ബംഗളുരുവിലെയും ഹൈദരാബാദിലെയും  ഒന്നിലധികം കേന്ദ്രങ്ങളില്‍ ഘട്ടം ഘട്ടമായി നിര്‍മാണശേഷി വര്‍ധിപ്പിക്കാനാണ് പദ്ധതി .

നിയന്ത്രണങ്ങളിൽ കുടുങ്ങി ബെംഗളൂരു മലയാളികൾ.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like