സെമിയിലേയ്ക്ക് പ്രൗഢിയോടെ
- Posted on November 03, 2023
- Sports
- By Dency Dominic
- 158 Views
ഒരു കളി പോലും തോൽക്കാതെ രാജകീയമായാണ് ഇന്ത്യയുടെ സെമി പ്രവേശനം
മുംബൈ: "നിസ്സാരം..." ഇതായിരിക്കും ഇന്ത്യ-ശ്രീലങ്ക മത്സരം കണ്ടവർക്ക് തോന്നിയിരിക്കുക. ചുരുങ്ങിയ ഓവറുകളിലാണ് ഇന്ത്യ, ശ്രീലങ്കയെ പുറത്താക്കിയത്. തുടർച്ചയായി 7 മത്സരങ്ങൾ ജയിച്ച ഇന്ത്യ, സെമിയിലെത്തുന്ന ആദ്യ ടീമായി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 302 റൺസിനാണ് ശ്രീലങ്കയെ ഇന്ത്യ തകർത്തത്. ടോസ് നഷ്ടപ്പെട്ട്, ബാറ്റിംഗിനിറങ്ങിയ ഇന്ത്യ, വിരാട് കോഹ്‌ലി, , ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരുടെ അർദ്ധസെഞ്ച്വറികളിൽ, 357/8 എന്ന വലിയ സ്കോറിലെത്തി. 358 എന്ന വിജയ ലക്ഷ്യം ഉറപ്പിച്ചിറങ്ങിയ ലങ്കൻ ടീമിന്റെ, 6 ബാറ്റർമാരാണ് ആദ്യ പത്ത് ഓവറുകളിൽ പുറത്തായത്. ഇതിൽ മൂന്ന് പേർ ആദ്യ പന്തുകളിൽ തന്നെ പുറത്തായിരുന്നു. ഷമി, സിറാജ്, ബുംറ എന്നിവരുടെ അത്യുഗ്രൻ പെർഫോമൻസിൽ, 19.4 ഓവറിൽ 55 റൺസുമായി ലങ്കൻ ടീം നിലംപരിശായി. ഒരു കളി പോലും തോൽക്കാതെ രാജകീയമായാണ് ഇന്ത്യയുടെ സെമി പ്രവേശനം.