ഉപ്പിലിട്ട വിഭവങ്ങളുമായി വീണ്ടും കോഴിക്കോട് ബീച്ചൊരുങ്ങി

നിയന്ത്രണങ്ങൾ നീക്കി ; ആശ്വാസത്തോടെ കച്ചവടക്കാർ

കോഴിക്കോട്:  നിരോധനം നീങ്ങി കച്ചവടം സാധാരണ രീതിയിലാകുന്നതിന്‍റെ സന്തോഷത്തിലാണ് കോഴിക്കോട് ബീച്ചിലെ ഉപ്പിലിട്ട പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കച്ചവടക്കാർ. മാരക രാസ പദാർത്ഥങ്ങൾ കലർത്തി ഭക്ഷ്യവസ്തുക്കൾ വിൽപ്പനക്കെത്തിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിന് പകരം എല്ലാവർക്കും നിരോധനമേർപ്പെടുത്തിയ കോർപ്പറേഷൻ നടപടി ശരിയായിരുന്നില്ലെന്നും ഇവർ പറയുന്നു. ബോധവത്കരണ ക്ലാസും സുരക്ഷ പരീശലനത്തിനും ശേഷമാണ് കടകൾ വീണ്ടും തുറന്നത്.

കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽപ്പെടുന്ന ബീച്ചിൽ വെച്ച് ഉപ്പിലിട്ട ഭക്ഷണസാധനങ്ങൾ കഴിച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കാസർഗോഡ് സ്വദേശിക്ക് പൊള്ളലേൽക്കാൻ ഇടയായ സാഹചര്യത്തിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയിൽ ഗ്ലേഷ്യല്‍ അസറ്റിക്  ആസിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. 

ശസ്ത്രക്രിയയിലൂടെ ഗ്ലാസ് പുറത്തെടുത്തു

Author
Journalist

Dency Dominic

No description...

You May Also Like