സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നതിനെതിരെ ചെങ്ങന്നൂരിൽ പ്രതിഷേധം
- Posted on January 04, 2023
- News
- By Goutham prakash
- 332 Views

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നതിനെതിരെ പ്രതിഷേധം. ചെങ്ങന്നൂരിൽ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിലാണ് വാമൂടി കെട്ടിയുള്ള വമ്പിച്ച പ്രകടനവും, ധർണയും നടന്നത്. ഭരണഘടനയെയും, ഭരണഘടനാ ശില്പിയേയും അവഹേളിച്ച സജി ചെറിയാൻ വേണ്ടേ, വേണ്ട എന്ന ബാനറും ഏന്തിയായിരുന്നു ബിജെപി നിയോജക മണ്ഡലം നേതൃത്വത്തിൽ നടന്ന സമരത്തിൽ പ്രവർത്തകരുടെ പ്രതിഷേധം. ചെങ്ങന്നൂർ ടൗൺ ചുറ്റി നടന്ന പ്രകടനം ബി ജെ പി ഓഫീസി നിന്നാരംഭിച്ച് നന്ദാവനം ജംഗ്ഷനിൽ സമാപിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.