കഥ-അമ്മനട്ടൊരു പ്ലാവ്

ഞാൻ ഗർഭിണിയായപ്പോൾ ആദ്യം വാക്കൂള് പറഞ്ഞത് അമ്മയുണ്ടാക്കിത്തരുന്ന ചക്കയപ്പത്തിനായിരുന്നു....

പറമ്പിൻ്റെ വടക്കുവശത്ത് അമ്മ നട്ടൊരു പ്ലാവ് എന്നോടൊപ്പം വളർന്നു.പഴുത്തു വീഴുന്ന പ്ലാവില കഴുത്തിൽ കിങ്ങിണി കെട്ടി തുള്ളി നടക്കുന്ന എൻ്റെ മണി കുട്ടിക്കും അവളുടെ അമ്മ അമ്മിണിയാടിനും ഭക്ഷണമായി. കർക്കിടകത്തിലെ ഔഷധ കഞ്ഞി കുടിക്കാൻ പ്ലാവില വളച്ച് ഈർക്കിലി കൊണ്ട് കുത്തി ഒരു കൈ ലൊരുക്കിത്തരും അമ്മ. 

                ആദ്യമായി പ്ലാവിൽ ചക്ക തിരിയിട്ടതു മുതൽ ഓരോ ദിവസവും അതിൻ്റെ വളർച്ച അമ്മയോടൊപ്പം ഞാനും നോക്കി കണ്ടു. ചക്ക ചഴുത്ത് പാകമായപ്പോൾ ആദ്യത്തെ ചക്കയുടെ ഓരോ മുറി പങ്ക് അയൽപക്കത്തെ വീടുകളിലെല്ലാം അമ്മ സന്തോഷത്തോടെ കൊണ്ടു ക്കൊടുത്തപ്പോൾ എന്നെയും കൂടെ കൂട്ടിയിരുന്നു.

                വിവാഹം കഴിഞ്ഞ് ഞാൻ മറ്റൊരു വിട്ടിലേക്ക് പോയപ്പോഴും ചക്കക്കാലമായാൽ ചക്കയപ്പവും,ചക്ക വറുത്തതും, ചക്കയടയുമൊക്കെയായി അമ്മ സ്നേഹം എന്നെ തേടിയെത്താറുണ്ടായിരുന്നു.

                ഞാൻ ഗർഭിണിയായപ്പോൾ ആദ്യം വാക്കൂള് പറഞ്ഞത് അമ്മയുണ്ടാക്കിത്തരുന്ന ചക്കയപ്പത്തിനായിരുന്നു. കുതിർത്ത അരിയും തേങ്ങയും ചക്കച്ചുളയും കുറച്ച് പഞ്ചസാരയും ചേര്ത്ത് ആവിയിൽ വേവിച്ച് ഉണ്ടാക്കുന്ന ചക്കയപ്പം ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളം നിറയും.

                വീടും പറമ്പും മൂന്നു മക്കൾക്കുമായി ഭാഗം വച്ചപ്പോൾ പ്ലാവു നിൽക്കുന്ന വടക്കേപറമ്പ് വല്ല്യേട്ടൻ്റെ ഭാഗത്തിൽപ്പെട്ടു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ ആ പറമ്പിൽ കെട്ടിടം പണിയാനായി അവിടെയുണ്ടായിരുന്ന എല്ലാ മരങ്ങളും വെട്ടി കൂട്ടത്തിൽ അമ്മയുടെ പ്രിയപ്പെട്ട പ്ലാവും വെട്ടിയിട്ടല്ലാവിൻ്റെ ചോട്ടിൽ നിന്ന് കണ്ണീരു പോലൊരു വെള്ളം വന്നു കൊണ്ടിരുന്നു കുറച്ചു ദിവസം വരെ പ്ലാവ് കരയുകയാണെന്നും പറഞ്ഞ് അതിലേക്ക് നോക്കുമ്പോഴൊക്കെ അമ്മയും കരഞ്ഞിരുന്നു.അമ്മയുടെ സങ്കടം എന്നേയും നോവിച്ചു.

                തെക്കേപ്പുറത്തൊരു ചിതയായി അവ എരിഞ്ഞു തീർന്ന പ്പോൾ വടക്കേപറമ്പിൽ വല്ല്യേട്ടൻ പണിയിപ്പിച്ച മൂന്നുനില കെട്ടിടത്തിനപ്പുറത്തു നിന്നും പ്ലാവ് അമ്മയുടെ ചിതയിലേക്കെത്തിനോക്കുന്നത് ഞാനറിഞ്ഞു. എന്നോടൊപ്പം അമ്മ വളർത്തിയ പ്ലാവുമരം.


കഥ:ചുവന്ന റോസാപൂക്കൾ

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like