തലൈവരുടെ'കൂലി', ലോകേഷ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചു
- Posted on July 05, 2024
- Cinemanews
- By Arpana S Prasad
- 95 Views
സൂപ്പർസ്റ്റാറിനൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നതിനായി ശ്രുതി ഹാസനും ഉണ്ട്. താരം തന്നെയാണ് കൂലിയിലെ ആദ്യ ദിനം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്
ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ ചിത്രീകരണം ആരംഭിച്ചു. ഹൈദരാബാദിലാണ് ഷൂട്ട് ആരംഭിച്ചിരിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പങ്കുവെച്ചിരുന്നു. ‘കൂലി’ ചിത്രീകരണത്തിനായി നിർമ്മാതാക്കൾ ഹൈദരാബാദിൽ വമ്പൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. സൂപ്പർസ്റ്റാറിനൊപ്പം ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നതിനായി ശ്രുതി ഹാസനും ഉണ്ട്. താരം തന്നെയാണ് കൂലിയിലെ ആദ്യ ദിനം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്. സ്വർണ്ണക്കടത്ത് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ഒരു ആക്ഷൻ ഡ്രാമയാണ് ‘കൂലി’.
അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.
സ്വന്തംലേഖിക