സൗന്ദര്യ സംരക്ഷണത്തിന് പുതിയ കാഴ്ചപ്പാടുകളുമായി - ബ്യൂട്ടി തെറാപ്പിസ്റ്റുകൾ.
- Posted on February 08, 2021
- Fitness
- By Deepa Shaji Pulpally
- 379 Views
20 - വയസ്സു മുതൽ 65 - വയസ്സ് വരെയുള്ളവർ സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ ആരാഞ്ഞു കൊണ്ട് ബ്യൂട്ടി തെറാപ്പി സ്റ്റികളെ സന്ദർശിക്കുന്നു.

കാലത്തിനനുസരിച്ച് സൗന്ദര്യസംരക്ഷണത്തിലും മാറ്റങ്ങൾ വന്നു തുടങ്ങി.പുതിയ തലമുറ സൗന്ദര്യ സംരക്ഷണ രംഗത്ത് കൂടുതൽ പുതുമ തേടുമ്പോൾ ബ്യൂട്ടി തെറാപ്പി സ്റ്റുകൾ, ബ്യൂട്ടീഷൻസ്, സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകൾ ക്കും തിരക്കേറി തുടങ്ങി.20 - വയസ്സു മുതൽ 65 - വയസ്സ് വരെയുള്ളവർ സൗന്ദര്യ സംരക്ഷണ മാർഗങ്ങൾ ആരാഞ്ഞു കൊണ്ട് ബ്യൂട്ടി തെറാപ്പി സ്റ്റികളെ സന്ദർശിക്കുന്നു.
ലേഡി പാർലറുകൾ മാത്രമല്ല, ജെൻസ് പാർലറുകളും ഇന്ന് ആളുകളെക്കൊണ്ട് ഏറെ സജീവമാണ്.ജാതി മത ഭേദമെന്യേ വിവാഹത്തിലും വധൂവരൻമാർ പുതിയ കാഴ്ചപ്പാടുകൾ തേടുമ്പോൾ, ബ്യൂട്ടി പാർലറുകളും ന്യൂതന പരീക്ഷണങ്ങളുമായി രംഗത്തെത്തുന്നു.
മാനിക്യൂർ, പെഡിക്യൂർ, കരാറ്റിൻ, ഹെയർ സ്ട്രൈറ്റനിങ്, ഹെയർ മേക്കപ്പിംഗ് , ഫേഷ്യൽസ് , മസാജിങ്, ബ്രൈഡൽ & ഗ്രൂം മേക്കപ്പിങ്, എന്നിവയ്ക്കാണ് അധികമാളുകളും ബ്യൂട്ടി തെറാപ്പി സ്റ്റികളെ സന്ദർശിക്കുന്നത്.
ലേഡീസും, ജൻ സും തങ്ങളുടെ സമ്പത്തി ൻ്റെ യും , സമയത്തിൻ്റെയും ഒരു ഭാഗം സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കാൻ താല്പര്യപ്പെടുമ്പോൾ, ബ്യൂട്ടി തെറാപ്പിസ്റ്റുകൾ, ഫാഷൻ ഡിസൈനേഴ്സ്, ബ്യൂട്ടീഷൻസ് പുതിയ ടെക്നോളജിയുമായി ഈ രംഗത്ത് കൂടുതൽ സജീവമാണ്.