ലഹരിക്കടത്ത്; 56 പേർ എക്സൈസിന്റെ നിരീക്ഷണത്തിൽ
- Posted on March 17, 2022
- News
- By NAYANA VINEETH
- 147 Views
സംസ്ഥാനത്താകെ തുടർ റെയ്ഡുകൾക്കും എക്സൈസ് പദ്ധതിയിടുന്നുണ്ട്.

വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് തുടർച്ചയായി ലഹരിക്കടത്ത് നടത്തുന്ന 56 പേർ നിരീക്ഷണത്തിലാക്കി എക്സൈസ്. ഫോറിൻ പോസ്റ്റോഫീസ് ചുമതലയുള്ള കസ്റ്റംസുമായി ചേർന്നാണ് എക്സൈസ് നീക്കം.
ഡാർക് വെബ് വഴിയാണ് ഇവർ ലഹരി സംഘടിപ്പിക്കുന്നതെന്ന് എക്സൈസ് അറിയിച്ചു. സംസ്ഥാനത്താകെ തുടർ റെയ്ഡുകൾക്കും എക്സൈസ് പദ്ധതിയിടുന്നുണ്ട്.
വിദേശത്തുനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിക്കടത്ത് നടത്തുന്നതായി നേരത്തെ സൂചനകൾ ലഭിച്ചി രുന്നു. ഫോറിൻ പോസ്റ്റ് ഓഫീസുകളിലൂടെ പാഴ്സലുകളായി കേരളത്തിലേക്ക് എത്തിയത് എംഡിഎംഎ, ബ്രൗൺ ഷുഗർ, മെത്തഫെറ്റാമിൻ തുടങ്ങിയ വീര്യം കൂടിയ ലഹരി മരുന്നുകളാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ പിടികൂടിയത് 53 പാഴ്സലുകളാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് കൂടുതൽ ലഹരി എത്തിയത്. രണ്ട് വർഷമായിട്ടും കേസുകൾ എടുക്കാതെ കസ്റ്റംസ് മുന്നോട്ട് പോവുകയാണ്.
പതിനേഴുകാരിയായ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം ഉണ്ടായത്