പരീക്ഷിത്ത് തമ്പുരാന്‍ പുരസ്കാരം ഡോ. കേശവന്‍ വെളുത്താട്ടിന്
- Posted on July 18, 2025
- News
- By Goutham prakash
- 162 Views
സ്വന്തം ലേഖകൻ
സംസ്കൃത പണ്ഡിതനായിരുന്ന രാമവര്‍മ്മ പരീക്ഷിത്ത് തമ്പുരാന്റെ സ്മരണക്കായി സാംസ്കാരിക വകുപ്പിന് കീഴിലെ പൈതൃകപഠന കേന്ദ്രം നല്‍കുന്ന പരീക്ഷിത്ത് തമ്പുരാന്‍ പുരസ്കാരം പ്രഖ്യാപിച്ചു. എഴുത്തുകാരന്‍, ചരിത്രകാരന്‍, വിദ്യാഭ്യാസ വിചക്ഷണന്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ ഡോ. കേശവന്‍ വെളുത്താട്ടാണ് 2024 വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹനായത്. ഡോ. സി രാജേന്ദ്രന്‍ ചെയര്‍പപേഴ്സണും ഡോ. ധര്‍മരാജ് അടാട്ട്, ഡോ. കെ യമുന, കെ.വി ശ്രീനാഥ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. സംസ്കൃതത്തിലെ മികച്ച ക്ലാസിക്കുകളായ കിരാതാര്‍ജ്ജുനീയം, ശിശുപാലവധം, മഹിഷശതകം തുടങ്ങിയ കൃതികളെ കൃത്യതയോടെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകയും സംസ്കൃതകാവ്യപാരമ്പര്യത്തെ ചരിത്രപരമായി അപഗ്രഥിക്കുകയും കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ ഭാരതീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുകയയും ചെയ്ത വ്യക്തിയാണ് ഡോ. കേശവന്‍ വെളുത്താട്ട് എന്ന് പുരസ്കാരനിര്‍ണയ സമിതി അഭിപ്രായപ്പെട്ടു.
