വളരെ വ്യത്യസ്തമായ ഒരു സാഹിത്യകൂട്ടായ്‍മ അതിന്റെ മൂന്നാം വാർഷികത്തിലേക്ക്
- Posted on November 13, 2020
- Ezhuthakam
- By enmalayalam
- 763 Views
എഴുത്തകം എന്ന എഴുത്തിന്റെ ഈ സ്നേഹവീടിന് ഇന്ന് മൂന്ന് വയസ്സ്. മറ്റു കൂട്ടായ്മകളിൽനിന്നും വ്യത്യസ്തമായി എഴുത്തിൽ പിച്ചവെച്ച് നടന്നു തുടങ്ങുന്നവർക്ക് കൈ താങ്ങായി ഒപ്പം ഒരു കുടുംബമായി കൂടെ നിർത്തി മുന്നോട്ട് ജൈത്രയാത്ര തുടങ്ങിയിട്ട് മൂന്നു വർഷമായി
വളരെ വ്യത്യസ്തമായ ഈ കൂട്ടായ്മക്കും അതിന്റെ സംഘാടകർക്കും എൻമലയാളത്തിന്റെ ആദരം .....
മൂന്നാം പിറന്നാളിന്റെ ആഘോഷ നിറവുമായ് എഴുത്തകം എന്ന സാഹിത്യ കൂട്ടായ്മ. ചുരുങ്ങിയ കാലയളവിൽ അനേക സാഹിത്യ കൂട്ടായ്മക്ക് തുടക്കം കുറിച്ച നവമാധ്യമ കൂട്ടായ്മയായ എഴുത്തകം 2020 നവംബർ 13 ന് മൂന്നാം വർഷത്തിലേക്ക് കടക്കുന്നു
2017നവംബർ 13 ന് ഐ ടി പ്രൊഫഷണൽ ആയ ഷൈജു പി എം എന്ന വയനാട്ടുകാരൻ വായനയെ പരിപോഷിപ്പിക്കുന്നതിനായി തനിക്കൊപ്പം ഒരു പാട് അക്ഷര സ്നേഹികളെ ചേർത്ത് പിടിച്ച് ആണ് ഇതിന് തുടക്കമിട്ടത്. ഇന്ന് സമൂഹത്തിലെ നാനാതുറയിലുള്ള പ്രമുഖർക്കൊപ്പം വളർന്ന് പന്തലിച്ച് എഴുത്തകം fb പേജിൽതുടങ്ങി ഇൻറ്റഗ്രാം വരെ എത്തി നിൽക്കുന്നു. ഇന്ന് പല ദേശങ്ങളിൽ നിന്ന് എത്തിയവർ രാഷ്ട്രീയ വർഗ്ഗ മത ഭേധമില്ലാതെ ഒരുമിച്ച് ഒരു കുടക്കീഴിൽ സ്നേഹ കൂട്ടായ്മയായ് വളർന്ന് പന്തലിച് ഇനിയും ഒരു പാട് നന്മയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കൊണ്ട് എഴുത്തകം ജൈത്രയാത്ര തുടരുന്നു, പകർച്ചവ്യാധികളുടെ കാലത്തും ആഘോഷം ഓൺലൈൻ വഴി ഭംഗിയാകുകയാണ് ഓരോ അംഗങ്ങളും