കടുവയെ കെണിയിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ വനം മന്ത്രി അഭിനന്ദിച്ചു

തിരുവനന്തപുരം: വയനാട് കുപ്പാടിത്തറയിൽ കടുവയെ മയക്കുവെടിവച്ചു പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുഴുവന്‍ വനം വകുപ്പ് ജീവനക്കാരെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായി വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
സ്വന്തം ലേഖകൻ