ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് നാളെ സൂപ്പർ സൺഡെ
- Posted on November 04, 2023
- Sports
- By Dency Dominic
- 169 Views
ഇന്ത്യയെ പോലെ തന്നെ മികച്ച ടീം ഇണക്കം ദക്ഷിണാഫ്രിക്കാ പ്രകടിപ്പിക്കുന്നുണ്ട്
ക്യാപ്റ്റൻ രോഹിത് ശർമയും കുട്ടരും നാളെ ദക്ഷിണാ ആഫ്രിക്കക്ക് എതിരെ ഇറങ്ങുന്നു. ഒരു ടീം എന്ന നിലയിൽ ഇതുവരെ കളിച്ച എല്ലാ കളികളും ഇന്ത്യൻ ടീം, രോഹിത് ശർമയുടെ കീഴിൽ വിജയിച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ തുടക്കം മുതൽ മികച്ച ടീമുകളായ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക , ബ്ലാഗ്ലാദേശ് എന്നിവരെ തോൽപ്പിച്ച്, ഇന്ത്യൻ ടീം വിജയിച്ചു മുന്നേറുകയാണ്.
ക്യാപ്റ്റൻ രോഹിത്, ശുഭ്മാൻ ഗില്ല്, വിരാട് കോഹ്‌ലി, K.L. രാഹുൽ, ശ്രേയംസ് അയ്യർ, സൂര്യകുമാർ യാദവ്, ടീമിന്റെ ഏഴാം നമ്പർ താരമായ രവീന്ദ്ര ജഡേജ വരെ നീളുന്നു ഇന്ത്യൻ ബാറ്റർമാർ.ബൗളിങ്ങിൽ ബുമ്റ, സമി, സിറാജ്, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ വരെ നീളുന്നു മികച്ച താര നിര. ബാറ്റിങിൽ രാഹുലും താളം കണ്ടെത്തിയാൽ, ടീം വളരെ മികച്ച പ്രകടനത്തിലേക്ക് പോകും.
ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ക്ലിന്റൺ ടീ കോക്ക് മാരക ഫോമിലാണ്. ഇതുവരെ ടീം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യയെ പോലെ തന്നെ മികച്ച ടീം ഇണക്കവും ദക്ഷിണാഫ്രിക്കാ പ്രകടിപ്പിക്കുന്നുണ്ട്. കൽക്കത്തയിലാണ് കളി നടക്കുന്നത്. വളരെ മികച്ച ക്രിക്കറ്റ് കളി കാണികൾക്ക് കാണാനാകും. ഇന്ത്യൻ ബൗളിങിൽ മുഹമ്മദ് സിറാജും, സമിയും , ഒന്നിന് ഒന്ന് മെച്ചമായ രീതിയിലാണ് തങ്ങളുടെ ബൗളിങ് പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം കണ്ടതിൽ ഒരു മികച്ച ക്യാപ്റ്റന്റെ പാടവം ആണ് രോഹിത് ശർമ, ഇതു വരെ കാണിച്ചിട്ടുള്ളത്. ഇതുവരെ ടീമിന് നേടാനായ വിജയ തുടർച്ച, സെമിയും കടന്ന് ഫൈനലിൽ എത്തി നിൽക്കട്ടെ എന്ന് നമുക്ക് ആശിക്കാം.
-എസ്.വി അയ്യപ്പദാസ്-