ഈ ആഹാരം എനിക്ക് യോജിച്ചതാണോ? ഭാഗം 4

ആയുർവേദം രുചിയെ നാവിൽ വെക്കുമ്പോഴുള്ളതിനല്ല പ്രാധാന്യം നൽകിയിരിക്കുന്നത്.

ആഹാരം നമുക്ക് യോജിച്ചത്  ആവണമെങ്കിൽ അത് ചില കാര്യങ്ങൾ ഉൾക്കൊള്ളുന്നതാവണം. എല്ലാ രുചികളും അടങ്ങിയതാവണം. എപ്പോഴും രുചിഭേദങ്ങൾ ഭക്ഷണത്തിൽ വേണമെന്ന്   ആ ഹിക്കുന്നവരാണ് നമ്മൾ. രുചികൾ ശരീരത്തിൽ ഉണ്ടാക്കുന്ന ഇമ്പാക്ടസ്  അറിഞ്ഞിരിക്കുക വളരെ പ്രധാനമാണ്. ആയുർവേദം രുചിയെ നാവിൽ വെക്കുമ്പോഴുള്ളതിനല്ല പ്രാധാന്യം നൽകിയിരിക്കുന്നത്. ദഹന പചന പ്രക്രിയകൾക്കു ശേഷം അവ വിപാകം എന്നൊരു അവസ്ഥയിലേക്ക് മാറുന്നു. അപ്പോൾ രുചികളും മാറുന്നുണ്ട്. 

ഉദാഹരണത്തിന് മത്സ്യം, മാംസം, ഉപ്പ്  എന്നിവ മധുര വിപാകത്തിലേക്കു മാറുന്നു. അതുകൊണ്ടാണ് പ്രമേഹത്തിൽ ഇവ പറ്റാത്തത്. ഇങ്ങനെ ആഹാര പദാർത്ഥങ്ങൾ നമ്മുടെ നാവിൻതുമ്പിൽ നമുക്ക് തരുന്ന രുചിയേക്കാൾ ശരീരത്തിനുള്ളിലെ പ്രക്രിയകൾക്കു ശേഷം വളരെ വ്യത്യസ്തവും പൊതു ആരോഗ്യ വിഷയത്തിൽ ഏറ്റക്കുറച്ചിലുകൾ വരുത്തുകയും ചെയ്യുന്നു. 

മധുരം

ബ്രൗൺ  കളർ പഞ്ചസാര,(പോളിഷ്  ചെയ്യാത്തത് ) കൽക്കണ്ടം (പനം കൽക്കണ്ടം  ഏറ്റവും നല്ലത്)ശർക്കര(അയണും , കാൽസ്യവും ധാരാളമുണ്ട്).വെളുത്ത പഞ്ചസാര എല്ലുകളെ ദ്രവിപ്പിക്കും. 

തേൻ ഇമ്മ്യൂണിറ്റി  സൂപ്പർ  സ്റ്റാർ  ആണ്. രാവിലെ വെറും വയറിൽ 1സ്പൂൺ  തേൻ  കഴിക്കുന്നത് നല്ലതാണ്.ഉറക്കകുറവുള്ളവർക്ക് 1സ്പൂൺ  തേൻ കിടക്കുന്നതിനു മുൻപ് രാത്രിയിൽ കഴിക്കുന്നത് ഉറക്കം ശരിയാക്കും.  ചൂടാക്കാനോ ചൂട് തട്ടാനോ,ചൂടുവെള്ളത്തിൽ ഉപയോഗിക്കാനോ ഒരിക്കലും പാടില്ല 

താൽക്കാലിക സന്തോഷം  തരുന്ന രുചി(പ്രധാനമായും .sugar,മധുര പലഹാരങ്ങളിലെ എല്ലാം) ദീർഘ കാലത്തേക്ക് ഉപയോഗിച്ചാൽ ദുഃഖമാണ് ഫലം. 

ഭക്ഷണ ശേഷം മധുരം കഴിക്കുന്ന ശീലം ബ്രെയിൻ  സെല്സ്  നെ ബാധിക്കും. ഓർമ കുറക്കും,മറ്റു അനുബന്ധമായ  രോഗങ്ങളിലേക്കു നയിക്കും. ക്യാൻസർ കോശങ്ങളെ വളരാൻ സഹായിക്കുന്നു 

എരിവ്

കുരുമുളക്, ഇഞ്ചി,ചുക്ക്, തിപ്പലി ഈ എരിവ്  ഇമ്മ്യൂണിറ്റി  കൂട്ടും ഏത് പച്ചമുളകും  പാചകത്തിന്    ഗുണകരമായതാണ്. 

മുളകുപൊടി , ഉണക്കമുളക്  എന്നിവ അർശസ്സ് (പൈൽസ് ),അസിഡിറ്റി, ക്യാൻസർ,മലബന്ധം ഇവ ഉണ്ടാക്കും. കാന്താരി ഉപ്പിൽ/വിനാഗിരിയിൽ ഇട്ടു  കഴിക്കുന്നത് കൊളെസ്ട്രോൾ  കുറക്കും പക്ഷേ ബിപി  കൂട്ടും. 

പുളി 

കുടംമ്പുളി ഇമ്മ്യൂണിറ്റി  power വളരെ കൂട്ടും.ആന്റി  ഓക്സിഡന്റ്സ്  ധാരാളം ഉണ്ട്. ഇരുമ്പിപ്പുളി അത്ര നല്ലതല്ല. കോൽപ്പുളി തീരെ നല്ലതല്ല. അകാല നര,പലതരം മസിൽ വേദനകൾ ഉണ്ടാക്കും 

ചവർപ്പ് (കഷായത്തിന്റെ രുചി )

(ഇമ്മ്യൂണിറ്റി  ഏറ്റവും കൂട്ടുന്ന രുചിയും പ്രാധാന്യം  ഉള്ളതും)

ഏറ്റവും സൂക്ഷ്മമായി ഈ രുചിക്ക് എത്താൻ കഴിയുന്നതുകൊണ്ട് രോഗത്തിന്റെ വേരുകളിലേക്ക് പോയി മാറ്റും. ആയുർവേദത്തിലെ പ്രധാന മരുന്നുകൾ എല്ലാം ചവർപ്പ് രുചിയിലാണ്. 

ഈ രുചി താൽക്കാലിക ദുഃഖം തരുമെങ്കിലും ദീർഘകാലത്തേക്ക് ഉപയോഗിച്ചാൽ അവയവവ്യവസ്ഥയിലും കോശവ്യവസ്ഥയിലും  സന്തോഷം നൽകുന്ന രുചി. 

മുളപ്പിച്ച ധാന്യങ്ങൾ, ബീൻസ്, മാതളനാരങ്ങ ഇമ്മ്യൂണിറ്റി  കൂട്ടും എന്ന് ഇപ്പോൾ നിങ്ങൾക്ക് സംശയങ്ങളില്ലാതെ മനസിലാവുന്നുണ്ടാവുമല്ലോ. 

കയ്പ്പ് 

(രുചികളിൽ ഇമ്മ്യൂണിറ്റി  ഏറ്റവും കൂട്ടുന്നതും പ്രധാനമായതും )

ടോക്സിൻസ്  നെതിരെ പ്രവർത്തിക്കും,എല്ലാ മൈക്രോർഓഖനിസംസ്‌  (വൈറസ്, ബാക്ടീരിയ,ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികൾ )ക്കെതിരെ പ്രവർത്തിക്കും. മറ്റു രുചികളെ പ്രൊമോട്ട്  ചെയ്യും

 പാവക്ക, കൊത്തമര, മഞ്ഞൾ, ഉലുവ, ചില ഇല കറികൾ,ബാർളി,കറ്റാർവാഴ (ഇമ്മ്യൂണിറ്റി  കലവറകൾ ആണിവ. ഉപയോഗിക്കേണ്ട വിധങ്ങൾ  അടുത്ത ദിവസങ്ങളിൽ )

ഉപ്പ് 

ഞരമ്പുകളെ ക്ഷയിപ്പിക്കും കണ്ണിന്റെ കാഴ്ചയെ കുറക്കും അയഡിൻ കിട്ടാൻ കല്ലുപ്പും അയോഡൈസ്ഡ്  ഉപ്പും നിങ്ങൾ ഉപയോഗിക്കുന്നു എന്നാൽ ചൂടാക്കുമ്പോൾ ഇതിലെ അയഡിൻ  നഷ്ടപ്പെടുന്നു  ചെറിയ രക്തക്കുഴലുകളെ ദ്രവിപ്പിക്കുന്നു. ബിപി ,  പ്രമേഹം ഇവ വരുത്തുകയും, കൂട്ടുകയും ചെയ്യും. ക്യാൻസർകോശങ്ങളെ വളർത്തും. 

എന്നാൽ ഉപ്പിൽ ഇമ്മ്യൂണിറ്റി  കൂട്ടുന്ന ഒന്ന് ഇന്ദുപ്പ് ആണ് എല്ലാ cooking ആവശ്യങ്ങൾക്ക് ഇന്ദുപ്പ് ഉപയോഗിക്കാം. മുകളിൽ പറഞ്ഞ ഒരു രോഗങ്ങളും ഉണ്ടാക്കു   ന്നില്ല എന്നാൽ കണ്ണുകളെ സംരക്ഷിക്കും,ബിപി ,പ്രമേഹം ഈ രോഗങ്ങളെ  നോർമൽ  ആക്കി നിലനിർത്തും.



ഈ ആഹാരം എനിക്ക് യോജിച്ചതാണോ? ഭാഗം 3

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like