ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ സ്കിൽ ഡെവലപ്മെൻറ് കോഴ്സുകൾ കൂടുതൽ അനുവദി ക്കും ;മന്ത്രി ആർ ബിന്ദു
കോഴിക്കോട്: തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവുകൾ നികത്തുന്നതിന് ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ സ്കിൽ ഡെവലപ്മെൻറ് കോഴ്സുകൾ കൂടുതൽ ആരംഭിക്കുമെന്നും തൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞു.കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെതോട്ടക്കാട് ഐഎച്ച്ആർഡി കോളേജിനായി നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിവര വിസ്ഫോടനത്തിൻ്റെ ഈ യുഗത്തിൽ പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിന് മുൻകൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു.* ഐഎച്ച്ആർഡി സ്ഥാപനങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളുടെ പോരായ്മ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതു പരിഹരിക്കാൻ ആവശ്യമായ ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.ചടങ്ങിൽ ലിൻറോ ജോസഫ് എംഎൽഎ അധ്യക്ഷനായി.