കാട്ടുതീ ഭീഷണി;വയനാട് വന്യജീവി സങ്കേതത്തില്‍ ഇന്ന് മുതല്‍ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല

സുൽത്താൻ ബത്തേരി: കാട്ടുതീ ഭീഷണിയെ തുടര്‍ന്ന് വയനാട് വന്യജീവി സങ്കേതത്തില്‍ ഇന്ന് (മാര്‍ച്ച് 9) മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. മുത്തങ്ങ,തോല്‍പ്പെട്ടി ഇക്കോ ടൂറിസം സെന്ററുകളിലാണ് ഏപ്രില്‍ 15 വരെ സന്ദര്‍ശകരെ നിരോധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വയനാട്ടിലെ ഒട്ടനവധി വനമേഖലകളില്‍ കാട്ടുതീ പടര്‍ന്നിരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അബ്ദുല്‍ അസീസ് അറിയിച്ചു.
സ്വന്തം ലേഖകൻ