കലണ്ടർ - കഥ
- Posted on January 15, 2022
- Ezhuthakam
- By Deepa Shaji Pulpally
- 227 Views
എനിക്കിപ്പോൾ കറുപ്പും, ചുവപ്പും, എല്ലാത്തിനോടും വെറുപ്പാണ്

കരഞ്ഞു കലങ്ങിയ മിഴികളോടെ കാത്തിരിക്കുന്നവരെയും,വഴിക്കണ്ണുകളോടെ വരാനുള്ളവരെയുംഓർത്തിരിക്കുമ്പോൾ കറുത്ത അക്കങ്ങൾ ചിരിക്കയാവാം...
ഞങ്ങളിതെത്ര കണ്ടു എന്ന ഭാവത്തിൽ, നീ നുകം വലിച്ചു തീരേണ്ടവൾ എന്നാണ് അവരുടെ മൗനത്തിൻ കുറിമാനം.അതിൽ അക്കമിട്ടു നിരത്തിയ കൊറേ പേർ..അതിലെവിടെയെങ്കിലും കാണും.വട്ടങ്ങൾ ഓർമ്മപ്പെടുത്തലാകാം...ചിലപ്പോൾ ഓർമ്മകൾ അല്ലെങ്കിൽ പ്രതീക്ഷ...
എനിക്കിപ്പോൾ കറുപ്പും, ചുവപ്പും, എല്ലാത്തിനോടും വെറുപ്പാണ് കാരണം, എനിക്കായ് ദിവസങ്ങളേതുമില്ല...കുത്തിനോവിക്കലുകളുടെ കലമ്പലുകളുമായ് വരുന്ന ഒരു ദിനവും എന്റേതല്ല..
അന്നത്തെ പാവാടക്കാരി പെൺകുട്ടിയിൽ നിന്നും ഞാനൊരുപാട് മാറിയിരിക്കുന്നു.
സുബിബാല
അന്നത്തെ പാവാടക്കാരി പെൺകുട്ടിയിൽ നിന്നും ഞാനൊരുപാട് മാറിയിരിക്കുന്നു