പുലിമുരുകൻ ആക്ഷൻ ഹീറോ പീറ്റർ ഹെയ്ൻ 25 ആം വിവാഹ വാർഷികാഘോഷത്തിന്റെ നിറവിൽ...
- Posted on December 28, 2020
- Cinemanews
- By Deepa Shaji Pulpally
- 589 Views
" 25 - വർഷത്തോളം ആയി എനിക്ക് അരികിൽ നിൽക്കുന്ന വ്യക്തിക്ക് രജത ജൂബിലി ആശംസകൾ.
മലയാളികൾക്ക് പ്രിയങ്കരനാണ് പുലിമുരുകൻ ഫിലിം ആക്ഷൻ ഹീറോ, കൊറിയോ ഗ്രാഫർ, സ്റ്റണ്ട് കോർഡിനേറ്റർ ഓക്കേ ആയ പീറ്റർ ഹെയ്നെ.പുലിമുരുകൻ സിനിമ യിലൂടെ ഏറ്റവും നല്ല സ്റ്റണ്ട് കൊറിടോഗ്രാഫർ ക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് പീറ്റർ ഹെയ്ന് ലഭിച്ചിരുന്നു.
ഇപ്പോഴിതാ പീറ്റർ ഹെയ്നും, ഭാര്യ പാർവതിഹെയ്നും 25 - മത് വിവാഹ വാർഷികം ആഘോഷിക്കുകയാണ്.ഭാര്യ പാർവതിക്ക് നന്ദി ആശംസിച്ചുകൊണ്ട്പാ ർവതിക്കായി പീറ്റർ കുറിക്കുന്നത് ഇങ്ങനെ ആണ്. " 25 - വർഷത്തോളം ആയി എനിക്ക് അരികിൽ നിൽക്കുന്ന വ്യക്തിക്ക് രജത ജൂബിലി ആശംസകൾ.സ്നേഹം എത്രത്തോളം എന്ന് കാണിച്ചു തരുകയും, മികവുറ്റ ചെറിയ ഒരു കുടുംബം എനിക്ക് തരുകയും ചെയ്തു.ലവ് യു ചെല്ലം ".
1995 ഡിസംബർ ആയിരുന്നു പീറ്റർ ഹെയ്ൻ പാർവതി വിവാഹം. കിരൺ ഹെയ്ൻ ആണ് ഇവരുടെ മകൻ. തമിഴ്നാട്ടിലെ കാരൈക്കൽ ആണ് പീറ്റർ ഹെയ്ൻ ജനിച്ചത്.അച്ഛൻ തമിഴ് നാട് സ്വദേശിയും, അമ്മ വിയറ്റ്നാം സ്വദേശിയും ആണ്.പീറ്റർ ഹെയ്ന്റെ അച്ഛൻ പെരുമാൾ തമിഴ് സിനിമകളിൽ അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്റർ ആയി ജോലി ചെയ്തിട്ടുണ്ട്.വിദ്യാഭ്യാസം പൂർത്തി ആക്കിയ ശേഷം പീറ്റർ അച്ഛന്റെ പാത പിൻതുടർന്നു.
തമിഴ്, തെലുങ്ക്, മലയാളം ഭാഷ കളിൽ എക്സ്ട്രാ ഫൈറ്ററായും, അസിസ്റ്റന്റ് ഫൈറ്റ് മാസ്റ്റർ ആയും തുടക്കം ഇട്ടു.ഗൗതം മേനോൻ സംവി ധാനം ചെയ്ത 'മിന്നലെ ' എന്ന ചിത്രത്തിലൂടെ ഫൈറ്റ് മാസ്റ്റർ ആയി തുടക്കം കുറിച്ചു.രാം ഗോപാൽ വർമ്മയു ടെ 'ജെയിംസ് ' എന്ന ചിത്ര ത്തിലൂടെ ബോളിവുഡി ലും തുടക്കം കുറിച്ചു.വിയറ്റ്നാമീസ് ചിത്രമായ ' സാം ഹോയി ' എന്ന ചിത്ര ത്തിലൂടെ സംവിധാനത്തി ലേക്കും ചുവട് വച്ചിരിക്കുവാണ് പീറ്റർ ഹെയ്ൻ.