മത്സ്യബന്ധന മേഖല വികസനത്തിന്‌ 24 കോടി രൂപ; അലങ്കാര മത്സ്യകൃഷിക്ക് 5 കോടി രൂപ

മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവ വികസനത്തിനുമായി 72 കോടി രൂപയും അനുവദിച്ചു.

ത്സ്യബന്ധന മേഖലയ്ക്കായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിന് 24.060 കോടി രൂപ വിലയിരുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 37 കോടി രൂപ ഈ വർഷം മത്സ്യബന്ധന മേഖലയ്ക്കായി വകയിരുത്തി.

സമുദ്ര സുരക്ഷ വർധിപ്പിക്കുകയും രക്ഷാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് ബജറ്റിൽ പറയുന്നു. അതുകൊണ്ട് തന്നെ ആധുനിക വിവര വിനിമയ ഉപകരണങ്ങൾ വാങ്ങുന്നതിലേക്കായി 75% തുക ഗ്രാൻഡായി അനുവദിക്കും. ഇവയുൾപ്പെടെ സമുദ്ര സുരക്ഷയ്ക്കായി 5.50 കോടി രൂപ അനുവദിച്ചു.

മത്സ്യബന്ധന തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ഉറപ്പുവരുത്തുന്നതിനും ഉൾനാടൻ മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിഹിതം വർധിപ്പിച്ചു. പുനർഗേഹം പദ്ധതിക്കായി 16 കോടി രൂപ വകയിരുത്തി. കൂടാതെ, മത്സ്യത്തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും മാനവ വികസനത്തിനുമായി 72 കോടി രൂപയും അനുവദിച്ചു.

അലങ്കാര മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 5 കോടി രൂപയായി വർധിപ്പിച്ചു. മത്സ്യക്കർഷകർക്കിടയിൽ IEC മാനവശേഷി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക, പ്രദർശന കൃഷി അവാർഡുകൾ ഏർപ്പെടുത്തുക, എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിനാണ് അക്വാകൾച്ചർ എക്സ്റ്റൻഷൻ സർവീസസ് എന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയമിക്കുന്ന പ്രൊജക്ട് കോർഡിനേറ്റർമാർക്ക് പ്രതിമാസം 30,000 രൂപ സ്റ്റൈപ്പൻഡ് നൽകും. 

വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടി അനുവദിച്ചു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like