ഹിറ്റായി കേരള അഗ്രോ ഫുഡ്‌ പ്രോ. 2023 -223 ലക്ഷം രൂപയുടെ വിപണി നേടി. മേള സമാപിച്ചു.

  • Posted on February 07, 2023
  • News
  • By Fazna
  • 106 Views

തൃശൂർ :ഹിറ്റായി അഗ്രോ ഫുഡ് പ്രോ 2023.   223 ലക്ഷം രൂപയുടെ വിപണി നേടി,  മേള സമാപിച്ചു.  നാല് ദിവസം നീണ്ട കാർഷിക സംസ്കരണ സംരംഭ രംഗത്തെ സമഗ്രപുരോഗതി ലക്ഷ്യം വച്ചു കൊണ്ടുള്ള പ്രദർശനമേളക്കാണ് സമാപനമായത്.  സമരുചിയുടെയും, സാങ്കേതികവിദ്യയുടെയും, വൈവിധ്യത്തിന്റെയും പെരുംപൂരത്തിനാണ് ഇന്ന് സമാപനം കുറിച്ചത്.  പൂരനഗരിയായ തേക്കിൻകാട് മൈതാനത്ത് വച്ച് പ്രൗഢഗംഭീരമായ ജനാവലിയെ സാക്ഷിനിർത്തിയായിയിരുന്നു സമാപന ചടങ്ങ് നടന്നത്. കേരള അഗ്രോ ഫുഡ്‌ പ്രോ 2023 ന്റെ  ജനറൽ കൺവീനറും തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജറുമായ  ഡോ. കെ. എസ് കൃപകുമാർ സദസ്സിനെ സ്വാഗതം ചെയ്തു.  ചടങ്ങിൽ  തൃശൂർ കോർപ്പറേഷൻ  ഡെപ്യൂട്ടി മേയർ  രാജശ്രീ ഗോപൻ അധ്യക്ഷത വഹിച്ചു.  തൃശൂർ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്  കെ ഡേവിഡ് മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.  തൃശൂരിലെ എം. എസ്. എം. ഇ  ഡി. എഫ്. ഓ, ജി. എസ് പ്രകാശ്  മുഖ്യ പ്രഭാഷണം നടത്തി.  തൃശൂർ കെ. എസ്. എസ്. ഐ പ്രസിഡന്റ്‌ ഭവദാസൻ പ്രത്യേക പ്രഭാഷണം നടത്തി.  ആലപ്പുഴ ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശിവകുമാർ, പാലക്കാട്‌ ജില്ല വ്യവസായകേന്ദ്രം ജനറൽ മാനേജർ ബെന്ഡിക്റ്റ് വില്യം ജോൺസ് എന്നിവർ ആശംസകൾ നേർന്നു.  മലപ്പുറം ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് നന്ദി പറഞ്ഞു . മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനം, വില്പന, ഭക്ഷ്യ ഉത്പന്ന നിർമ്മാണ മത്സരങ്ങൾ, വൈവിദ്ധ്യമാർന്ന ഉൽപ്പന്ന നിർമ്മാണ മേഖലകളെ അധികരിച്ചുള്ള സെമിനാറുകൾ, കാർഷിക സർവ്വകലാശാല, കൃഷി വിജ്ഞാൻ കേന്ദ്രം തുടങ്ങിയ കാർഷിക ഭക്ഷ്യ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക വിദ്യാവ്യാപന പരിപാടികൾ, മെഷീനറി നിർമ്മാതാക്കൾ, സ്റ്റാർട്ട്‌ അപ്പുകൾ, ഇ. ഡി ക്ലബ്ബുകൾ എന്നിവയുടെ പങ്കാളിത്തം, പാരമ്പര്യ ഭക്ഷ്യ ഉൽപ്പന്ന സ്റ്റാളുകൾ, ഫുഡ്‌ പവലിയൻ, കലാസന്ധ്യകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് 2023 ഫെബ്രുവരി 4 മുതൽ അരങ്ങേറിയത്.  സംരംഭകരെ സംബന്ധിച്ചിടത്തോളം തന്റെ സംരംഭത്തെയും ഉൽപ്പന്നത്തെയും ജനങ്ങൾക്കു മുൻപിൽ അവതരിപ്പിക്കാൻ കിട്ടിയ മികച്ച അവസരമായിരുന്നു ഇത്. 172 സ്റ്റാളുകളിലായി നിരവധി സംരംഭങ്ങളാണ് ഫുഡ്‌ പ്രോയിൽ പങ്കെടുത്തത്. 223 ലക്ഷത്തിന്റെ   റെക്കോർഡ് വിൽപ്പനയാണ് കേരള അഗ്രോ ഫുഡ്‌ പ്രോ 2023 ന്റെ ഭാഗമായി  നടന്നത്.  സംസ്ക്കരണ യന്ത്രങ്ങളുടെ വിപണിയന്വേഷണം മാത്രം 90 കോടി കടന്നു.    നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള യന്ത്രങ്ങൾക്കും സംരംഭകർ ഓർഡർ നൽകി.  ഓരോ സംരഭകനും, സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവനും  അഭിമാനവും ആത്മവിശ്വാസവും  നൽകിയാണ് മേളക്ക് കൊടിയിറങ്ങിയത്.


Author
Citizen Journalist

Fazna

No description...

You May Also Like