വത്തിക്കാൻ സിറ്റിയിൽ 2020-ലെ ക്രിസ്മസ് ട്രീ ആഗതമായി

വത്തിക്കാൻ സിറ്റിക്ക്  ഈ വർഷം സ്ലോവനിയൻ  രാജ്യത്തിന്റെ ക്രിസ്‌മസ്‌  ട്രീ  ഉപഹാരമായി എത്തി ചേർന്നു

ലോകമെങ്ങും ക്രിസ്മസ് ആഘോഷം തുടങ്ങിയപ്പോൾ വത്തിക്കാൻ  സെന്റ് :പീറ്റേഴ്സ് ബേസിലികയിൽ സ്ലോവേനിയൻ രാജ്യത്തിന്റെ  ഗിഫ്റ്റ് ആയി  ക്രിസ്മസ് ട്രീ ഉയർന്നു.


സ്ലോവേനിയ സ്വതന്ത്രമായിട്ട് 30 - വർഷം ആയതിന്റെ സന്തോഷ ഉപഹാരം ആണ് ഈ ക്രിസ്മസ് ട്രീ.ഓരോ വർഷവും ഓരോ രാജ്യത്തിന്റെ ഉപഹാരമാണ് വത്തിക്കാനിൽ എത്തുന്ന ക്രിസ്മസ് ട്രീകൾ.

30 - അടി ഉയരം ഉള്ള ഈ ട്രീ 75 - വർഷം പ്രായം ആയ മരത്തിന്റെ ആണ്.

ആഗോള ക്രിസ്ത്യൻ തലവനായ ഫ്രാൻസീസ് മാർപ്പാപ്പക്ക് സ്ലോവനിയൻ ജനത നൽകിയ ഈ ക്രിസ്മസ് ട്രീ ഡിസംബർ 11 - ന് ദീപാലംകൃതമാക്കി  ഉദ്ഘാടനം  നടത്തും. 2021- ജനുവരി 10 വരെ  സെന്റ് : പീറ്റേഴ്സ് ബേസിലികക്കു മുൻപിൽ നമുക്ക് ഇതു ദർശികാവുന്നതാണ്.

സ്ലോവനിയൻ രാജ്യത്തിന്റെ സന്തോഷത്തിന്റെ ഈ  ഉപഹാരം കൗതുക പൂർവ്വമാണ് ലോകരാഷ്ട്രങ്ങൾ ഉറ്റു നോക്കുന്നത്.

Author
ChiefEditor

enmalayalam

No description...

You May Also Like