ദക്ഷിണാഫ്രിക്ക ടി20 ലോകകപ്പ് ഫൈനലിൽ
- Posted on June 27, 2024
- Sports
- By Arpana S Prasad
- 85 Views
സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്
ടി20 ലോകകപ്പ് ഫൈനലിലെത്തി ദക്ഷിണാഫ്രിക്ക. സെമിഫൈനലിൽ അഫ്ഗാനിസ്ഥാനെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 11.5 ഓവറിൽ 56ന് എല്ലാവരും പുറത്തായി. 10 റൺസ് നേടിയ ഒമർസായ് മാത്രമാണ് രണ്ടക്കം കണ്ടത്. മൂന്ന് വിക്കറ്റ് വീതം നേടിയ മാർകോ ജാൻസനും ടബ്രൈസ് ഷംസിയും കൂടി അഫ്ഗാനെ ഒന്നും പിടയാൻ പോലും സമ്മതിച്ചില്ല.
മറുപടി ബാറ്റിംഗിൽ ദക്ഷിണാഫ്രിക്ക 8.5 ഓവറിൽ ലക്ഷ്യം മറികടന്നു. ഇതോടെ ലോകകപ്പിൽ ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തുന്നത്.ക്വിന്റൺ ഡി കോക്കിന്റെ (5) വിക്കറ്റ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഫസൽഹഖ് ഫാറൂഖിയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. പിന്നീട് റീസ ഹെൻഡ്രിക്‌സ് (29), എയ്ഡൻ മാർക്രം (23) സഖ്യം ദക്ഷിണാഫ്രിക്കയെ വിജത്തിലേക്ക് നയിച്ചു.
സ്പോർട്സ് ലേഖിക