ചൊറിയനെ ഭക്ഷണമാക്കാം; ആരോഗ്യ ഗുണങ്ങൾ വേറെയും
- Posted on May 29, 2021
- Ayurveda
- By Deepa Shaji Pulpally
- 1504 Views
തൊടിയിലും പറമ്പിലും ധാരാളമായി കണ്ടുവരുന്ന ഒരു ഔഷധമാണ് ചൊറിയനം. ഈ ചെടിയിൽ തൊട്ട് കഴിഞ്ഞാൽ ശരീരം മുഴുവൻ ചൊറിയും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഈ സ്വഭാവം കാരണം ചൊറിച്ചിലുള്ള ഔഷധസസ്യം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. നമ്മുടെ പറമ്പിൽ ധാരാളം കാണുന്ന ഇവയുടെ ജന്മദേശം ശ്രീലങ്കയാണ്. കൊടിത്തൂവയുടെ ബൊട്ടാനിക്കൽ നാമം ട്രാഗിയ ഇൻവോൾവ ക്രാറ്റ എന്നാണ്. കൊടുത്തുവ, കൊടിതുമ്പ, ചെറു കൊടിത്തൂവ, ചൊറിയാനം, അൽവോൾ വോമോ, കൊറിയനം, തുടങ്ങിയ പേരുകളിലും ഇത് അറിയപ്പെടുന്നു. നമ്മുടെ ചർമവുമായി സാമ്പാർക്കം പുലർത്തുമ്പോൾ ഇവ ചൊറിച്ചിൽ അല്ലെങ്കിൽ പൊള്ളൽ ഉണ്ടാക്കുന്നു. രോമങ്ങൾ നിന്നും മുകളിൽ നിന്നും ഹിസ്റ്റാ മൈൻ, സൈറോ ടോണിക്ക്, കോളിൻ എന്നീ രാസവസ്തുക്കൾ പുറത്തുവിടുന്ന അതിനാലാണ് ചൊറിച്ചിൽ ഉണ്ടാകുന്നത്.
ആയുർവേദത്തിൽ ഔഷധങ്ങൾക്കായി കൊടിത്തൂവ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. വേരും, നിലത്തിന് മുകളിലുള്ള ചെടിയുടെ ഭാഗങ്ങളും ഔഷധങ്ങൾക്കായി ഉപയോഗിക്കാം. ആസ്മ, റുമാറ്റിക് ഡിസോർഡേഴ്സ്നും കൊടുത്തുവ ഉപയോഗിച്ചുപോരുന്നു. വയറ്റിലെ തകരാറുകൾക്ക് ചികിത്സിക്കാൻ കൊടുത്തുവ ഒരു മികച്ച മരുന്നാണ്. സന്ധി വാദത്തിനും, അലർജി റിനീസിനും ഉപയോഗിക്കാം. മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും കൊടിത്തൂവ സഹായിക്കുന്നു. ഇതിന്റെ ജ്യൂസ് തലയോട്ടിയിൽ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും, താരൻ കുറയ്ക്കാനും സഹായിക്കും. എണ്ണമയമുള്ള തലയോട്ടിയിലും, മുടിയിലും ഇത് ഉപയോഗപ്രദമാണ്. കൊടിത്തൂവയുടെ ഇലകൾ കൊണ്ട് തോരൻ, കറികൾ എന്നിവയെല്ലാം തയ്യാറാക്കാം. ഗർഭിണികൾക്കും 12 വയസ്സിനു താഴെയുള്ള കുട്ടികളും കൊടിത്തൂവ ഉപയോഗിക്കരുത്.