ദേവതയുടെ പേരുമായി ഒരു അമേരിക്കക്കാരി
- Posted on March 23, 2021
- Ezhuthakam
- By Goutham Krishna
- 915 Views
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ നിന്നും തനതായ ക്ലാസിക്കൽ നൃത്ത സംഗീത രംഗങ്ങളിൽ കൂടിയാണ് ലക്ഷ്മി വ്യത്യസ്തമാവുന്നത്.

ദേവതയുടെ പേരുമായി അമേരിക്കയിൽ ഒരു ബഹുമുഖ പ്രതിഭയുണ്ട്. കംപ്യൂട്ടിങ്ങും നവരസങ്ങളും ഒരുപോലെ ചേരുന്ന ലക്ഷ്മി പീറ്റർ . സ്വന്തം പേരിൽ തന്നെ കൗതുകം ഒളിപ്പിച്ചു വെച്ച വ്യക്തി. തനി നാടൻ ലക്ഷ്മിയും അല്പം പാശ്ചാത്യം മണക്കുന്ന പീറ്ററും ... അവരുടെ ജീവിതവും ഇതുപോലെ രണ്ടു സംസ്കാരം ഇഴുകി ചേർന്നിട്ടുള്ളതാണ്.
അമേരിക്കയിലെ പ്രശസ്ത ഐറ്റി കമ്പനിയുടെ തലപ്പത്തിരിക്കുന്ന ഒരു മലയാളിയാണ് ലക്ഷ്മി. അവർ വ്യത്യസ്തമാവുന്നത് എങ്ങനെയാണ് എന്നല്ലേ, കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ നിന്നും തനതായ ക്ലാസിക്കൽ നൃത്ത സംഗീത രംഗങ്ങളിൽ കൂടിയാണ് ലക്ഷ്മി വ്യത്യസ്തമാവുന്നത്. അമേരിക്കയിൽ തന്നെ മറ്റു കമ്പനികളുടെ ശ്രദ്ധാ കേന്ദ്രമായ ഒരു കമ്പനിയുടെ തലപ്പത്തിരിക്കുമ്പോളും സ്വന്തം പേരിൽ ഒരു നൃത്ത വിദ്യാലയം നടത്തുന്നുണ്ട് ഇവർ.നൂറോളം വിദ്യാർത്ഥികൾക്ക് അദ്ധ്യാപികയുമാണ്. കൂടാതെ കർണ്ണാടിക് ഹിന്ദുസ്ഥാൻ സംഗീത കച്ചേരികളിലെ നിറ സാന്നിദ്ധ്യവും.
പിച്ച വെച് നടക്കുമ്പോൾ തന്നെ പാട്ടുകൾക്കൊപ്പം ചുവട് വെക്കുന്ന ലക്ഷ്മിലയിലെ നർത്തകിയെ ആദ്യം തിരിച്ചറിഞ്ഞത് മാതാപിതാക്കളായിരുന്നു. നാട്ടിൽ നിന്നും ലഭിച്ച നൃത്തപരിശീലനങ്ങൾക്കൊടുവിൽ ചെന്നൈയിലെ കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസിൽ നിന്നും ഭരതനാട്യത്തിലും കർണാടിക് സംഗീതത്തിലും ശാസ്ത്രീയ പരിശീലനം നേടിയ ലക്ഷ്മി കലാരംഗത്തെ അത്ഭുത പ്രതിഭയായി മാറുകയായിരുന്നു .
കലാരംഗത്ത് മാത്രമല്ല തന്റെ പ്രൊഫെഷൻ ആയ ഐടി മേഖലയിലെയും മിന്നുന്ന പ്രീതിഭയാണ് ഈ കോട്ടയംകാരി അച്ചായത്തി. ഏറെ വെല്ലുവിളികളും മത്സരങ്ങളും അരങ്ങേറുന്ന ഐ ടി മേഖലയെയും അനായാസം വിരലുകളിലൊതുക്കിയ ലക്ഷ്മി അമേരിക്കയിലെ കോടികൾ വിറ്റുവരവുള്ള കമ്പനിയുടെ അമരക്കാരിയാണിപ്പോൾ.
മടുപ്പിക്കുന്ന പാശ്ചാത്യ തിരക്ക് ജീവിതത്തിനിടയിൽ സ്വന്തം മനസ്സ് കൈവിട്ടു പോവാതിരിക്കാൻ ചെറുപ്പത്തിലേ ഇഷ്ടത്തോടെ പഠിച്ചെടുത്ത നൃത്തത്തെ കൂട്ടുപിടിക്കുകയായിരുന്നു. സംഗീതം പോലെ തന്നെ നൃത്തവും ആധുനികകാലത്തു ചികിത്സാ രംഗത്തു ഉപയോഗപ്പെടുത്തുന്നുണ്ട്. ശാസ്ത്രം നൽകുന്ന അറിവോടൊപ്പം തന്റെ അനുഭവങ്ങൾ നൽകുന്ന തിരിച്ചറിവും കൂടിയാണ് ലക്ഷ്മിക്ക് ആധാരമായത്. ഒഴിവു സമയങ്ങളിൽ പഠിപ്പിച്ചു കൊടുത്തും സ്വയം പരിപാടികൾ നടത്തിയും അമേരിക്കയിലെ വിവിധങ്ങളായ നൃത്ത വേദികളിൽ നിറസാന്നിധ്യമാണ് ഈ ഐടിക്കാരി.