സുൽത്താൻ ബത്തേരിയിൽ - 13- ന്നാം നൂറ്റാണ്ടിൽ വിജയ് നഗർ രാജവംശം നിർമ്മിച്ച ജൈനക്ഷേത്രം ഇന്നും തലയെടുപ്പോടെ നിൽക്കുന്നു..

ബത്തേരിയിലെ ജൈനക്ഷേത്രത്തിന്റെ ആഡംബരവും,നിഗൂഢതയും കാണുമ്പോൾ നമുക്ക് ഭൂതകാലത്തേക്ക് പോകുന്ന ഓർമയാണ് വരുന്നത്.

സുൽത്താൻബത്തേരിയിൽ കാണുന്ന ജൈനക്ഷേത്രം കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ജൈന  ക്ഷേത്രങ്ങളിലൊന്നാണ്. 13 - ന്നാം നൂറ്റാണ്ടിൽ വിജയനഗർ രാജവംശം സ്ഥാപിച്ചതാണ് ബത്തേരിയിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ഈ ജൈനക്ഷേത്രം.ഇത് നിർമ്മിച്ചിരിക്കുന്നത് വിജയനഗർ രാജവംശത്തിലെ ആർക്കിടെക്ചർ സ്റ്റൈലിലാണ്.

അന്നത്തെ വിജയനഗര വാസ്തുശൈലിയുടെ ശക്തമായ സ്വാധീനമാണ് ക്ഷേത്രത്തിന്റെ വാസ്തുവിദ്യ.  വിശാലമായ കൊത്തുപണികളുള്ള വലിയ ഗ്രാനൈറ്റ് തൂണുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. അകത്തെ ഭാഗത്ത് കുറച്ച് കൊത്തുപണികളുള്ള ഈ ക്ഷേത്രം മിക്കവാറും പുറത്തുനിന്നുള്ളതാണ്.ക്ഷേത്രത്തിന്റെ മുൻവശത്ത് മേൽക്കൂരയില്ലാതെ വേർപെടുത്തിയ തൂണുകളുള്ള മണ്ഡപമുണ്ട്,ഇത് നമസ്‌കാര മണ്ഡപ എന്നറിയപ്പെടുന്നു.പ്രധാനമായും ഘടനയ്ക്ക് മുഖാമണ്ഡപ മഹാമണ്ഡപവും ശ്രീകോവിലുമുണ്ട്.

എന്നാൽ 18- ആം നൂറ്റാണ്ടിൽ ടിപ്പുസുൽത്താൻ ഈ ജൈന ക്ഷേത്രത്തിൽ ആധിപത്യം നടത്തി, തന്റെ ആയുധങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടി തിരഞ്ഞെടുത്തു ഈ ജൈനക്ഷേത്രം." ടിപ്പുവിന്റെ ആയുധങ്ങൾ സൂക്ഷിക്കുന്ന സ്ഥലം "എന്ന അർത്ഥത്തിൽ "സുൽത്താൻ ബാറ്ററി " എന്ന പേര് പരിണമിച്ചാണ് സുൽത്താൻബത്തേരി എന്ന പേരുണ്ടായത്.

ബത്തേരി നേരത്തെ കിടങ്ങനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്നത് പെട്ടിരുന്നു.കിടങ്ങനാട് ആണ് ഈ ക്ഷേത്രം നിലനിൽക്കുന്നത്.ബത്തേരിയിലെ ജൈനക്ഷേത്രത്തിന്റെ ആഡംബരവും,നിഗൂഢതയും കാണുമ്പോൾ നമുക്ക് ഭൂതകാലത്തേക്ക് പോകുന്ന ഓർമയാണ് വരുന്നത്.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം ആണ് ഇപ്പോൾ ഈ ക്ഷേത്രം.

ജൈന ക്ഷേത്രത്തിനു മുൻവശത്തായി 3 മണ്ഡപങ്ങളും, പുറത്ത് ആഴത്തിലുള്ള ഒരു കിണറും, ചുമരിലൂടെ  മഹാവീർ ജയനന്റെ ചിത്രങ്ങളും, പുരാണ ലിപികളും നമ്മൾക്ക് കരിങ്കല്ലിൽ നിർമ്മിതമായ ഭിത്തിയിൽ കാണാൻ സാധിക്കുന്നതാണ്.ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഈ ജൈനക്ഷേത്രം കാണാൻ സുൽത്താൻ ബത്തേരിയിൽ നിരവധി ടൂറിസ്റ്റുകൾ ആണ് എത്തിച്ചേരുന്നത്.


വീണ്ടും ഐ എസ് ഒ അംഗീകാരം നേടി കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ...

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like