കെഎസ്.ആർ.ടിസി.ക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു.
- Posted on April 09, 2025
- News
- By Goutham prakash
- 194 Views
കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി അനുവദിച്ചു.
പെൻഷൻ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സർക്കാരിന്റെ കാലത്ത് 6163 കോടിയോളം രൂപയാണ് കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി നൽകിയത്. കഴിഞ്ഞ സാമ്പത്തിക വർഷം കോർപറേഷന് ആകെ 1612 കോടി രുപ സർക്കാർ സഹായം ഉറപ്പാക്കി. ബജറ്റ് വകയിരുത്തൽ 900 കോടി രൂപയായിരുന്നു. ഇത് പൂർണമായും അനുവദിച്ചു. 676 കോടി രൂപ അധികമായും ലഭ്യമാക്കി.
