10 സിനിമ ടിക്കറ്റിന് 699 രൂപയോ ?!
- Posted on October 30, 2023
- Cinemanews
- By Dency Dominic
- 156 Views
1800 ചിലവാക്കേണ്ടിടത്ത്, 699 രൂപ മാത്രമേ ആകുന്നുള്ളു
വായിച്ചത് സത്യമാണ്.സിനിമകൾ ഇനി മുതൽ പ്രതിമാസ ടിക്കറ്റിൽ കാണാം. പിവിആർ, ഐനോക്‌സ് തിയറ്റർ ഗ്രൂപ്പാണ് പുതിയ ആശയവുമായി എത്തിയിരിക്കുന്നത്. 699 രൂപയ്ക്ക് എടുക്കുന്ന പ്രതിമാസ ടിക്കറ്റിന് 10 സിനിമ കാണാം. പാസ്പോർട്ട് എന്നാണ് ടിക്കറ്റിന് നൽകിയിരിക്കുന്ന പേര്. കൈമാറാൻ സാധിക്കാത്ത ഈ ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യാം. തിങ്കൾ മുതൽ വ്യാഴം വരെ കേരളത്തിലെ ഏത് പിവിആർ, ഐനോക്‌സ് തിയറ്ററുകളിലും സിനിമ കാണാം. നിലവിൽ ഒരു സിനിമ കാണുന്നതിന് വരുന്ന ചിലവ് 180 രൂപയാണ്. 1800 ചിലവാക്കേണ്ടിടത്ത്, 699 രൂപ മാത്രമേ ആകുന്നുള്ളു. സീസൺ ടിക്കറ്റ് ഹിറ്റാകുമോ എന്ന് കാത്തിരുന്ന് കാണാം.