സുരാജ് മികച്ച നടൻ, കനി കുസൃതി നടി, വാസന്തി മികച്ച സിനിമ; ഫഹദ് സഹനടൻ


119 സിനിമകളാണ് ഇക്കുറി മത്സരരം​ഗത്തുള്ളത്.

തിരുവനന്തപുരം: സുരാജ് വെഞ്ഞാറമൂടിനും കനി കുസൃതിക്കുമാണ് കഴിഞ്ഞ വർഷത്തെ മികച്ച അഭിനേതാക്കൾക്കുള്ള സംസ്ഥാന പുരസ്കാരം. റഹ്മാൻ സഹോദരങ്ങൾ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച സംവിധായകൻ.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയമാണ് സുരാജിനെ  മികച്ച നടനാക്കിയത്. നേരത്തെ മികച്ച നടനുളള ദേശീയ പുരസ്കാരം ലഭിക്കുന്നത്. ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കനി കുസൃതി ആദ്യമായി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില അഭിനയത്തിന് ഫഹദ് ഫാസിൽ മികച്ച സ്വഭാവനടനും വാസന്തിയിലെ അഭിനയത്തിന് സ്വാസിക വിജയ് മികച്ച സ്വഭാവനടിക്കുമുളള അവാർഡുകൾ സ്വന്തമാക്കി.മൂത്തോനിലെ അഭിനയത്തിന് നിവൻ പോളിയും ഹെലനിലെ അഭിനയത്തിന് അന്നബെന്നും അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം കരസ്ഥമാക്കി.

മന്ത്രി എ.കെ. ബാലനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്

119 സിനിമകളാണ് ഇക്കുറി മത്സരരം​ഗത്തുള്ളത് . ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ജൂറി ചെയർമാൻ. സംവിധായകരായ സലിം അഹമ്മദ്,എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, എഡിറ്റർ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ,പിന്നണി ഗായിക ലതിക, നടി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ, ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി സി അജോയ് എന്നിവരാണ് ജൂറി അംഗങ്ങൾ.

തത്സമയ വിവരങ്ങൾ താഴെ വായിക്കാം

ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു: 

മികച്ച സ്വഭാവ നടി- സ്വാസിക (വാസന്തി)

മികച്ച സംവിധായകൻ- ലിജോ ജോസ് പെല്ലിശ്ശേരി

കുട്ടികളുടെ ചിത്രം: നാനി

പ്രത്യേക പരാമർശം അഭിനം: നിവിൻ പോളി, അന്ന ബെൻ, പ്രിയംവദ

ജൂറി പരാമർശം- അന്നബെൻ

ജൂറി പരാമർശം- നിവിൻ പോളി (മൂത്തോൻ)

പ്രത്യേക ജൂറി അവർഡ്- സിദ്ധാർഥ് പ്രിയദർശൻ- മരയ്ക്കാർ അറബിക്കടലിന്റെ സിംഹം

മികച്ച സംഗീത സംവിധാനം: സുഷിൻ ശ്യാം (കുമ്പളങ്ങി നൈറ്റ്സ്)

മികച്ച തിരക്കഥ: പി. എസ്. റഫീഖ് (തൊട്ടപ്പൻ)

മികച്ച നടൻ സുരാജ്

മികച്ച ചിത്രം വാസന്തി

മികച്ച ചലച്ചിത്ര ലേഖനം; മാടമ്പള്ളിയിലെ മനോരോ​ഗി- ബിബിൻ ചന്ദ്രൻ

മികച്ച ചലച്ചിത്ര ലേഖനം; മാടമ്പള്ളിയിലെ മനോരോ​ഗി- ബിബിൻ ചന്ദ്രൻ

Author
ChiefEditor

enmalayalam

No description...

You May Also Like