കേരള വനിതാ ലീഗ്; ഡോൺ ബോസ്കോ ഇന്ന് ആദ്യ കളിക്കിറങ്ങുന്നു
കേരള വനിതാ ലീഗിന്റെ രണ്ടാം ദിനത്തിൽ ആവേശോജ്വല പോരാട്ടം.

കേരള വനിതാ ലീഗിന്റെ രണ്ടാം ദിവസമായ ഇന്ന് ഡോൺ ബോസ്കോ ആദ്യ കളിക്കിറങ്ങുന്നു.
കൊച്ചി മഹാരാജാസിൽ നടക്കുന്ന മത്സരത്തിൽ ലോർഡ്‌സ് എഫ് എ ഡോൺ ബോസ്കോയെ നേരിടും.
കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ് ആണ് ഡോൺ ബോസ്കോ.ഏറ്റവും നല്ല ഒരുക്കം നടത്തിയാണ് ഇത്തവണയും ഡോൺ ബോസ്‌കോ കളിക്കിറങ്ങുന്നത്.അതുകൊണ്ടു തന്നെ ഇരു ടീമുകളും തമ്മിലുള്ള മത്സരം ആവേഷകരം ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
വനിതാ ലീഗിന്റെ രണ്ടാം ദിനമായ ഇന്ന് രണ്ടു മത്സരങ്ങളാണ് നടക്കുന്നത്.കോഴിക്കോട് നടക്കുന്ന മത്സരത്തിൽ ബാസ്‌കോ ഒതുക്കുങ്ങൽ - ലൂക്ക സോക്കർ ക്ലബ്ബിനെ നേരിടും.
രണ്ടു മത്സരങ്ങളും വൈകീട്ട് 4 മണിക് ആരംഭിക്കുO.മത്സരങ്ങൾ തത്സമയം സ്പോർട്സ് കാസ്റ്റിന്റെ യൂ ട്യൂബ് ചാനലിൽ കാണാം.
ഓണത്തിന് സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള കാർഷിക സർവകലാശാല