പട്ടണം റഷീദിൻ്റെ ചമയപ്പുരയിൽ നർത്തകിമാർ ഒരുങ്ങി

 *സി.ഡി. സുനീഷ്* 


   ഓരോ ദിവസവും  പട്ടണം റഷീദിൻ്റെ ചമയപ്പുര മിഴി തുറക്കുന്നത്  വ്യത്യസ്തതകളുടെ നിറക്കാഴ്ച്ചകളിലൊരുങ്ങിയത് ചാരുമുഖികളാണ്.


ഇത്തവണ ഭരതനാട്യം, കേരള നടനം, മോഹിനിയാട്ടം, കൂടിയാട്ടം കലാകാരികളുടെ സംഗമ വേദി കൂടിയായി  പട്ടണം റഷീദിൻ്റെ ചമയപ്പുര '. പട്ടണം റഷീദിൻ്റെ മേക്ക് അപ്പിന് ശേഷം ഈ കലാകാരികൾ ചുവട് വെച്ചപ്പോൾ അത്യപൂർവുമായ നിമിഷത്തിന് അക്കാദമി സാക്ഷിയായി. ഇവരെ ഒരുക്കുന്നതിന് പട്ടണം റഷീദിന് സഹായി വന്ന ക്ലിൻ്റും നർത്തകൻ എന്നതും മറ്റൊരു സാമ്യത.

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ചമയപ്പുര നാഷണൽ മേക്ക്അപ്പ് വർക്ക്ഷോപ്പിൻ്റെ നാലാം ദിവസമായ തിങ്കളാഴ്ചയാണ് പട്ടണം റഷീദ് ട്രെഡീഷണൽ ക്ലാസിക്കൽ ഡാൻസ് മേക്ക് അപ്പ് പാഠം പഠിതാക്കൾക്ക് പകർന്നു നൽകിയത്. ഭരതനാട്യം മേക്ക് അപ്പ് മോഡലായത് നർത്തകി അനശ്വര കെ.പിയാണ് . കേരള നടനം മേക്ക് അപ്പ് മോഡലായത് നർത്തകി ദേവനന്ദ സജീവ് ആണ് മോഹിനിയാട്ടം മേക്ക് അപ്പ് മോഡലായത് നർത്തകി കലാമണ്ഡലം ഐശ്വര്യയാണ്. കൂടിയാട്ടം മേക്ക് അപ്പ് മോഡലായത് കലാകാരി മാർഗ്ഗി അശ്വതിയുമാണ്

Author
Citizen Journalist

Goutham prakash

No description...

You May Also Like