ഗണശ്യാം കെ.പി കോവളം എഫ്.സി.യിൽ
- Posted on November 09, 2022
- Sports
- By Deepa Shaji Pulpally
- 208 Views
കേരള പ്രീമിയർ പ്രൊഫഷണൽ ക്ലബ്ബായ കോവളം എഫ്.സി.യിലേക്ക് നീലഗിരി കോളേജ് കായിക വിഭാഗം സ്പോർട്സ് അക്കാദമിയിൽ നിന്ന് ഒരു താരം കൂടി തിരഞ്ഞടുക്കപ്പെട്ടു.
കേരള പ്രീമിയർ പ്രൊഫഷണൽ ക്ലബ്ബായ കോവളം എഫ്.സി.യിലേക്ക് നീലഗിരി കോളേജ് കായിക വിഭാഗം സ്പോർട്സ് അക്കാദമിയിൽ നിന്ന് ഒരു താരം കൂടി തിരഞ്ഞടുക്കപ്പെട്ടു. കോളേജ് ടീം ഗോൾകീപ്പറായ ഗണശ്യാം ആണ് ഈ സീസണിൽ ബൂട്ട് അണിയുന്നത്. ഭാരതീയാർ യൂണിവേഴ്സ്റ്റി, നീലഗിരി കോളേജ് ഇൻ്റർനാഷണൽ സോക്കർ ടൂർണ്ണമെൻ്റിലെ മികച്ച പ്രകടനമാണ് ഈ അവസരത്തിന് വഴി തുറന്നത്. 2017 അണ്ടർ 15 വിഭാഗത്തിലെ ഐ ലീഗ് മത്സരത്തിലെ മികച്ച കീപ്പറും, 2018 സുബ്രത കപ്പ് മികച്ച കീപ്പറായി തിരഞ്ഞെടുക്കപ്പെടുകയും, 2022 തമിഴ്നാട് ഫുട്ബോൾ ഊട്ടി ലീഗ് എന്നീ മത്സരങ്ങളിൽ ഗണശ്യാം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. സന്തോഷ് ട്രാഫി താരവും കോവളം എഫ്.സി കോച്ചുമായ എബിൻ റോസിൻ്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.
നീലഗിരി കോളേജ് കായിക വിഭാഗം മേധാവി സരിൽ വർഗീസ് സ്പോർട്സ് ക്വോട്ട ട്രയൽസിൽ പങ്കെടുപ്പിച്ചതോടെയാണ് ഗണശ്യാമിന് പ്രഫഷണൽ ക്ലബ്ബിൽ അവസരം ലഭിക്കുന്നത്. കോളേജ് മാനേജിംങ്ങ് ഡയറക്ടർ റാശിദ് ഗസ്സാലി 100% ശതമാനം സ്കോളർഷിപ്പ് നൽകുകയും ചെയ്തു. നീലഗിരി കോളേജ് സ്പോർട്ട്സ് അക്കാദമിയിൽ പരിശീലനത്തിനായി തമിഴ്നാട് മുൻ സന്തോഷ് ട്രോഫി പോലീസ് താരം സി.എ സത്യൻ, മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.എ സബിത്ത് എന്നിവരാണ് നേതൃത്വം നൽകുന്നത്. പുതിയ കായിക പ്രതിഭകളെ വാർത്തെടുത്ത് അന്താരാഷ്ട്ര തലത്തിൽ എത്തിക്കുവാനാണ് സ്പോർട്സ് അക്കാദമി ലക്ഷിമിടുന്നതെന്ന് കോളേജ് മനേജിംങ്ങ് ഡയറക്ടർ റാശിദ് ഗസ്സാലി, ക്യാമ്പസ് മനേജർ ഉമ്മർ പി.എം എന്നിവർ പറഞ്ഞു.
report : CV SHIBU