ബാങ്ക് ലോക്കറിലെ പണം ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ തുകയെന്ന സ്വപ്നയുടെ വാദം തള്ളി കോടതി

സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടിച്ചെടുത്ത പണവും സ്വര്‍ണവും കള്ളക്കടത്തിലൂടെ സമ്പാദിച്ചതാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.

സ്വപ്നയടക്കം മൂന്ന് പ്രതികള്‍ക്കും യുണീടാക് കമ്മീഷന്‍ നല്‍കിയത് ബാങ്ക് അക്കൗണ്ട് വഴിയാണ്. രാജ്യത്തിനകത്തും പുറത്തും ഉന്നത സ്വാധീനമുള്ളവര്‍ സ്വര്‍ണക്കടത്തിന്റെ ഭാഗമായിട്ടുണ്ടെന്നും പ്രാഥമിക വിവരങ്ങളുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയും അഖണ്ഡതയും തകര്‍ക്കുന്ന നടപടികള്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി.

Author
SuperAdmin

enmalayalam

No description...

You May Also Like