കടുവ അക്രമണ ഭീതി; എത്രയും വേഗം പരിഹാരം കാണണം: ഡോ.ജോസഫ് മാർ തോമസ് മെത്രാപ്പൊലീത്ത
- Posted on December 20, 2021
- News
- By Deepa Shaji Pulpally
- 385 Views
എല്ലാവരും ഒന്നിച്ചു നിന്ന് വയനാട്ടിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള വനം വകുപ്പിന്റെതടക്കമുളളവരുടെ ഗൂഡ നീക്കങ്ങൾക്കെതിരെ എല്ലാവരും ജാഗരൂഗരായിരിക്കണമെന്നും യോഗത്തിൽ പ്രസംഗിച്ചവർ ആവർത്തിച്ചാവശ്യപ്പെട്ടു
ഒരു നാടിനെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തി കൊണ്ട് കടുവ അക്രമണ പരമ്പരയ്ക്ക് പരിഹാരം അനിശ്ചിതമായി നീണ്ടു പോകുന്നതിനെതിരെ ആശങ്കയറിച്ച് കെ സി ബി സി സെക്രട്ടറി ഡോ.ജോസഫ് മാർ തോമസ്. കുറുക്കൻമൂലയിൽ കർഷക പുരോഗമന സമിതി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുവയെ പിടികൂടാനുള്ള നടപടികൾ ഊർജ്ജിതമാക്കണമെന്നും കടുവയുടെ അക്രമണത്തിൽ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യമൃഗ ശല്യത്തിനെതിരെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അദ്ദേഹം വാഗ്ദാനം ചെയ്തു. പ്രസ്തുത യോഗത്തിൽ കൃസ്ത്യൻ കൾച്ചറൽ ഫോറം, കൃസ്ത്യൻ സിവിക് സർവീസ് സൊസൈറ്റി എന്നിവയെ പ്രതിനിധികരിച്ച് ഫാ.ബാബു മാപ്ലശേരി, ഫാ.ജെയിംസ് ചക്കിട്ടു കുടിയിൽ, കർഷക പുരോഗമന സമിതി പ്രസിഡന്റ് ശ്രീ പി എം ജോയി, ശ്രീ ലഷ്മണൻ മാസ്റ്റർ,സി പി ഐ ജില്ലാ അസി.സെക്രട്ടറി ശ്രീ ഇ ജെ ബാബു, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.
എല്ലാവരും ഒന്നിച്ചു നിന്ന് വയനാട്ടിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള വനം വകുപ്പിന്റെതടക്കമുളളവരുടെ ഗൂഡ നീക്കങ്ങൾക്കെതിരെ എല്ലാവരും ജാഗരൂഗരായിരിക്കണമെന്നും യോഗത്തിൽ പ്രസംഗിച്ചവർ ആവർത്തിച്ചാവശ്യപ്പെട്ടു. യോഗത്തിനു ശേഷം ബിഷപ്പു സംഘവും D F O യുമായും മാധ്യമങ്ങളുമായും സംസരിക്കുകയും എത്രയും പെട്ടന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. തുടർന്ന് സംഘo കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും ചെയ്തു.