കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം
- Posted on December 17, 2021
- News
- By Sabira Muhammed
- 472 Views
കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ നടക്കുന്നതിനിടെ ഇന്നലെ വീണ്ടും കടുവയുടെ ആക്രമണമുണ്ടായി

വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പത്തൊമ്പതാം ദിവസവും വയനാട്ടിലിറങ്ങിയ കടുവയെ പിടിക്കാത്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് വാക്ക് തര്‍ക്കമുണ്ടായത്. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
നഗരസഭ കൌണ്‍സിലറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയെന്നാണ് നാട്ടുകാരുടെ ആരോപണം.
കടുവയെ പിടികൂടാൻ വ്യാപക തിരച്ചിൽ നടക്കുന്നതിനിടെ ഇന്നലെ വീണ്ടും കടുവയുടെ ആക്രമണമുണ്ടായി. കുറുക്കന്മൂലയിൽ നിന്ന് 3 കിലോമീറ്റർ മാറി പയ്യമ്പള്ളിയിലെ ജനവാസ മേഖലയിലായിരുന്നു കടുവയുടെ ആക്രമണം. രണ്ട് വളര്‍ത്തുമൃഗങ്ങളെ കൊന്നു.
അതേസമയം കടുവയെ പിടികൂടുന്നതിനായി കുറുക്കന്‍മൂലയില്‍ തെരച്ചിലിന് കൂടുതല്‍ പേരെ നിയോഗിക്കും. 180 വനംവകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുണ്ട്. വനംവകുപ്പ് 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ നിയോഗിക്കും.
തിരച്ചിൽ തുടരവേ കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ പുതിയ കാല്‍പ്പാടുകള്‍