ഭാരം കുറയ്ക്കണോ എങ്കിൽ പ്രോട്ടീൻ അടങ്ങിയ ഈ രണ്ടു ഭക്ഷണങ്ങൾ കഴിക്കൂ ...
- Posted on December 20, 2020
- Health
- By enmalayalam
- 461 Views
എല്ലാ പോഷകങ്ങളും ഭക്ഷണത്തിൽ ഉൾപെടുത്തുന്നതാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.

മുട്ടയിലും പനീറിലും ഒരുപാട് പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, പ്രോട്ടീൻ മാത്രല്ല കാൽസിയം, ബി 12, അയെൺ തുടങ്ങിയ പോഷകങ്ങളും ഇവയിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നാൽ വണ്ണം കുറയ്ക്കാനായി ഈ രണ്ടു ഭക്ഷണങ്ങളും ഒന്നിച്ചു കഴിക്കാമോ എന്ന് പലർക്കും സംശയമുണ്ടാവും.
മുട്ടയുടെ മഞ്ഞ പലരും കഴിക്കാറില്ല എന്തെന്നാൽ ഇതിൽ കലോറി കൂടുതലാണ്. പക്ഷെ ഈ മഞ്ഞ കരുവിൽ തന്നെയാണ് കൂടുതൽ പോഷകങ്ങളും അടങ്ങിയിരിക്കുന്നത്.പനീറും മുട്ടയും ഒരുമിച്ച് കഴിക്കുന്നതിൽ യാതൊരു പ്രശമില്ലെന്നും, ദിവസവും ശരീരത്തിലെത്തിക്കേണ്ട പ്രോട്ടീന്റെ അളവാണ് ശ്രെദ്ധിക്കേണ്ടതെന്നും ന്യുട്രീഷ്യനിസ്റ്റ് ഡോ: സീമ ഗന്ന പറയുന്നു, പ്രോട്ടീൻ ഉൾപ്പടെ എല്ലാ പോഷകങ്ങളും കൃത്യമായ അളവിൽ ഭക്ഷണത്തിൽ ഉൾപെടുത്താനും ശരീരത്തിൽ എത്തിക്കാനും ശ്രദ്ധിക്കണം. ഒന്ന് കൂടുതലും മറ്റൊന്ന് കുറവുമായാൽ ശരീരത്തിൽ എത്തുന്ന പോഷകത്തിന്റെ അളവിൽ കുറവ് സംഭവിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ എല്ലാ പോഷകങ്ങളും ഭക്ഷണത്തിൽ ഉൾപെടുത്തുന്നതാണ് ഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.
കടപ്പാട് -ഏഷ്യാനെറ്റ്