മുക്കുറ്റിയുടെ അത്ഭുത ഗുണങ്ങൾ
- Posted on August 06, 2021
- Health
- By Deepa Shaji Pulpally
- 1405 Views
മഞ്ഞപ്പൂവോടുകൂടിയ മുക്കുറ്റിയുടെ ഗുണഗണങ്ങൾ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്
നമ്മുടെ നാട്ടിൽ ധാരാളം കാണുന്ന ഒരിനം ഔഷധസസ്യമാണ് മുക്കുറ്റി. എങ്കിലും അതിന്റെ യഥാർത്ഥ ഗുണങ്ങളെക്കുറിച്ച് നമുക്ക് ഇന്നും അറിവില്ല.
ഇത് ഓക്സലിഡേസി കുടുംബത്തിലെ ബയോഫെറ്റം ജനുസ്സിലെ ഒരിനം ചെടിയാണ്. ഇവ ധാരാളമായി കാണുന്നത് നേപ്പാളിലും, ഉഷ്ണമേഖലാ ഇന്ത്യയിലും, മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമാണ്.
മഞ്ഞപ്പൂവോടുകൂടിയ മുക്കുറ്റിയുടെ ഗുണഗണങ്ങൾ നമ്മൾ ചിന്തിക്കുന്നതിനും അപ്പുറമാണ്.
വയറുവേദന, ആസ്തമ, ഉറക്കമില്ലായ്മ, മലബന്ധം നെഞ്ച് സംബന്ധമായ രോഗങ്ങൾ എന്നീ ചികിത്സകൾക്ക് ആയുർവേദത്തിൽ ഇവ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, പരമ്പരാഗത നാടൻ വൈദ്യത്തിൽ മുക്കുറ്റി നിരവധി രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്നു.
ആയുർവേദത്തിൽ ഈ ചെറിയ ചെടിയെ മരുന്നായി വിവരിക്കുന്നതോടൊപ്പം, ടോണിക്കായും, ഉത്തേജകമായും ഉപയോഗിക്കുന്നു. ബയോഫെറ്റം സെൻസിറ്റി വം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന മുക്കുറ്റിയെ നമുക്കൊന്ന് കൂടുതലായി പരിചയപ്പെടാം.