കുടുംബശ്രീ പ്രവർത്തകർ വരുമാനം ഉറപ്പ് വരുത്താൻ തൊഴിൽ വർദ്ധനവ് സാധ്യതകൾ കുടുംബശ്രീ പ്രവർത്തകർ ആലോചിക്കണം: മന്ത്രി എം.ബി രാജേഷ്

പാലക്കാട്: കുടുംബശ്രീ പ്രവർത്തകർ വരുമാനം- തൊഴിലും വർദ്ധനയ്ക്കുള്ള സാധ്യതകൾ ആലോചിക്കണമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുടുംബശ്രീ 25-)മത് വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ചുവട് -2023 ' അയൽക്കൂട്ട സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 18 മുതൽ 40 വയസ് വരെയുള്ള സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടുത്തി കുടുംബശ്രീ പുതുതായി രൂപീകരിച്ച ഷീ സ്റ്റാർട്ട് ഗ്രൂപ്പുകൾക്ക് നൂതന ആശയങ്ങൾ ഉണ്ടാവണമെന്നും അവ പ്രയോജനപ്പെടുത്തണമെന്നും കുടുംബശ്രീക്ക് എന്തെല്ലാം സംരംഭങ്ങൾ തുടങ്ങാൻ ആവുമെന്ന് ആലോചിക്കണമെന്നും  മന്ത്രി പറഞ്ഞു.

പാലക്കാട് നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിലെ തേജസ് കുടുംബശ്രീയിൽ നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ കുമാരി, തേജസ്‌ അയൽക്കൂട്ടം പ്രസിഡന്റ്‌   രാജലക്ഷമി, സെക്രട്ടറി ബിന്ദു, പാലക്കാട്‌ നഗരസഭ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ റീത്ത, ജില്ലാ പ്രോഗ്രാം മാനേജർമാരായ സബിത, ഡാൻ, പാലക്കാട്‌ നഗരസഭ എൻ.യു.എൽ.എം മാനേജർ ബി. സതീഷ് തുടങ്ങിയവർ പങ്കെടുത്തു.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like