വയനാട് ജില്ലയിൽ വീണ്ടും കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചു കൊന്നു
- Posted on September 28, 2021
- Localnews
- By Deepa Shaji Pulpally
- 694 Views
വീടിനടുത്ത് കെട്ടിയിട്ടിരുന്ന ആടുകളാണ് ആക്രമണത്തിന് ഇരയായത്
വയനാട് ജില്ലയിലെ ചീയമ്പം ആന പന്തിയിൽ ഇന്നലെ വളർത്തുമൃഗങ്ങളെ വീണ്ടും കടുവ ആക്രമിച്ച് കൊന്നു. ചീയമ്പം കോളനിയിലെ അനിതാ സനീഷിന്റെ ഗർഭിണിയായ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ച് 100 - മീറ്ററോളം വനത്തിനുള്ളിലേക്ക് വലിച്ചു കൊണ്ടുപോയത്.
വീടിനടുത്ത് കെട്ടിയിട്ടിരുന്ന ആടുകളാണ് ആക്രമണത്തിന് ഇരയായത്. കൂടെയുള്ള ആടുകൾ ശബ്ദം ഉണ്ടാക്കിയപ്പോൾ കടുവഇവയെ ഉപേക്ഷിച്ച് വനത്തിലേക്ക് കയറിപ്പോയി.ഇതറിഞ്ഞ നാട്ടുകാർ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ വിവരമറിയിക്കുകയും അവർ സംഭവ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറ സ്ഥാപിക്കുകയും ചെയ്തു.