ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ധനസഹായം.
- Posted on October 17, 2025
- News
- By Goutham prakash
- 26 Views

സംസ്ഥാന/ ദേശീയ/ അന്തർദേശീയ തലങ്ങളിൽ സർക്കാർ, സർക്കാർ ഏജൻസികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്ന ഭിന്നശേഷിക്കാരായ കായിക താരങ്ങൾക്ക് സാമൂഹ്യനീതി വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. യാത്രാ ചെലവ് (അവരെ അനുഗമിക്കുന്ന ഒരു വ്യക്തിയുടെ ചെലവു ഉൾപ്പെടെ), ഭക്ഷണം, താമസം, മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള ചെലവ്, മറ്റു അനുബന്ധ ചെലവുകൾ എന്നിവയ്ക്കായി യഥാക്രമം 25,000, 50,000, 1,00,000 രൂപവരെ പരമാവധി ധനസഹായം അനുവദിക്കും. ഈ സാമ്പത്തിക വർഷം പരിഗണിക്കുന്നതിനുള്ള അപേക്ഷകൾ ഡിസംബർ 31 വരെ സ്വീകരിക്കും.
കുടുതൽ വിവരങ്ങൾക്ക്: sjd.kerala.gov.in. അപേക്ഷകൾ സാമൂഹ്യ നീതി വകുപ്പ് ഡയറക്ടർ, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടറേറ്റ്, വികാസ്ഭവൻ (അഞ്ചാംനില), തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം.