കലഹവും വിദ്വേഷവും പൊഴിക്കുന്നവർക്കെതിരെ, മൗനം പാപമാണ് സത്യം വിളിച്ച് പറയുക കർത്തവ്യമാണ്.

ജ്ഞാന പീഠ ജേതാവ് 

ദാമോധർ മൗസോ.

പ്രായം  ഒട്ടും തന്റെ പോരാട്ട വീരത്തെ തകർത്തിട്ടില്ല എന്നറിഞ്ഞത് ജ്ഞാന പീഠ ജേതാവ് ദാമോധർ മൗസോവിനെ നേരിൽ ബാഗ്ളൂരിൽ വെച്ച് കണ്ടപ്പോഴായിരുന്നു.


കേരള നിയമസഭ പുസ് തോകോഝവത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് കർണ്ണാടക നിയമ സഭ സ്പീക്കർ സംഘടിപ്പിച്ച കർണ്ണാടക നിയമ സഭ പുസ് തോകോഝവത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു ഈ കൂടി കാഴ്ച.


കലഹവും വിദ്വേഷവും സൃഷ്ടിക്കുന്ന ഛിദ്ദ ശക്തികൾക്കെതിരെ മൗനം പാലിക്കുന്നത് കുറ്റമാണ്, ഇത്തരം ദേശ വിരുദ്ധർക്കെതിരെ മൗനം ഭജിക്കുന്ന ഭരണകൂടങ്ങളും

എഴുത്തുക്കാരും നിശ്ശബ്ദത വെടിഞ്ഞ് പോരാടണം, ഭരണഘടന മൂല്യങ്ങളുടെ എല്ലാ തൂണുകളും പ്രാണൻ പോലെ സംരംക്ഷിക്കണം, എൻ. മലയാളത്തിന്,, അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ദാമോധർ മൗസോ പറഞ്ഞു.


കേരളത്തിന്റെ മതേതര മനസ്സിനെ അഭിനന്ദിച്ച ദാമോധർ കേരളത്തിലെ എം.ടി യും സച്ചിദാനന്ദനടക്കമുള്ളവർ ഈ മൂല്യ ബോധത്താൽ സർഗ്ഗ സൃഷ്ടികൾ നടത്തുന്നവരാണ്.

കൽബുർഗിയും

ഗൗരി ലങ്കേഷും ആക്രമിക്കപ്പെട്ട

കർണ്ണാടകയിൽ നിയമസഭ പുസ് തോകോഝവവും ഗൗരവതരമായ സംവാദങ്ങൾക്കും വേദിയൊരുക്കുന്നത് അഭിനന്ദാർ ഹമാണെന്ന് ദാമോധർ മൗസോ

പറഞ്ഞു.



ദാമോധർ

,,മൗസോയുടെ ജീവിത രേഖകൾ,,



ദാമോദർ മൗസോ കൊങ്കണിയിലെ ഒരു ഇന്ത്യൻ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും തിരക്കഥാകൃത്തുമാണ്. 2022-ൽ ഇന്ത്യയിലെ പരമോന്നത സാഹിത്യ ബഹുമതിയായ 57-ാമത് ജ്ഞാനപീഠ പുരസ്‌കാരവും 1983-ൽ സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിൻ്റെ കർമ്മലിൻ എന്ന നോവലിനും ലഭിച്ചു.





1967-ൽ ഗോവയിൽ പുതുതായി മോചിപ്പിക്കപ്പെട്ട ഗോവയുടെ 

രാഷ്ട്രീയ നില തീരുമാനിക്കുന്നതിനായി നടന്ന ചരിത്രപ്രസിദ്ധമായ ഗോവ അഭിപ്രായ വോട്ടെടുപ്പിൽ മൗസോ സജീവമായി പങ്കെടുത്തു. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയുമായുള്ള ലയനം നിരസിച്ചുകൊണ്ട് അവരുടെ വ്യതിരിക്തമായ ഐഡന്റിറ്റി നിലനിർത്തുന്നതിന് അനുകൂലമായി വോട്ട് ചെയ്യാൻ അദ്ദേഹം ഗോവയിലെ ജനങ്ങളെ പ്രേരിപ്പിച്ചു . കൊങ്കണിക്ക് ഔദ്യോഗിക ഭാഷാ പദവി, ഗോവയ്ക്ക് സംസ്ഥാന പദവി, ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ കൊങ്കണി ഉൾപ്പെടുത്തൽ എന്നീ മൂന്ന് ആവശ്യങ്ങളുന്നയിച്ച ഗോവയുടെ വിജയകരമായ ജനകീയ പ്രസ്ഥാനമായ കൊങ്കണി പോർജെച്ചോ അവാസിന്റെ (1985–87) സ്റ്റിയറിംഗ് കമ്മിറ്റിയിൽ അദ്ദേഹം ഉണ്ടായിരുന്നു . 


ന്യൂഡൽഹിയിലെ സാഹിത്യ അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോർഡിലും ധനകാര്യ സമിതിയിലും അദ്ദേഹം അഞ്ച് വർഷം അംഗമായിരുന്നു. നിലവിൽ, 2010-ൽ ആരംഭിച്ച വാർഷിക പരിപാടിയായ ഗോവ ആർട്സ് ആൻഡ് ലിറ്റററി ഫെസ്റ്റിവലിന്റെ സഹസ്ഥാപകനും സഹ-ക്യൂറേറ്ററുമാണ് അദ്ദേഹം.



എഴുത്തുകാരുടെ സാമൂഹ്യ ഉത്തരവാദിത്തത്തെ കുറിച്ച് സംവാദങ്ങൾ നടക്കുന്ന കാലത്ത് ദാമോധർ മൗസോ ജീവിതത്തിലും എഴുത്തിലും പോരാട്ടം തുടരുന്നു.

Author
Citizen Journalist

Goutham Krishna

No description...

You May Also Like