ഇനി ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറാമെന്ന് കരുതേണ്ട ; പൊലീസുകാരെ മര്യാദ പഠിപ്പിക്കാൻ റെയിൽവേ
യാത്രക്കാരുടെ സീറ്റുകൾ ടിക്കറ്റെടുക്കാതെ കയറുന്ന പോലീസ് ഉദ്യോഗസ്ഥർ കൈക്കലാക്കുന്നു

ചെന്നൈ: ട്രെയിനിൽ യാത്ര ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ ഇനി ടിക്കറ്റ് എടുക്കണമെന്ന് ഇന്ത്യൻ റെയിൽവേ. തമിഴ്‌നാട് പോലീസിനോടാണ് ഇന്ത്യൻ റെയിൽവേയുടെ നിർദ്ദേശം. യാത്രക്കാരുടെ സീറ്റുകൾ ടിക്കറ്റെടുക്കാതെ കയറുന്ന പോലീസ് ഉദ്യോഗസ്ഥർ കൈക്കലാക്കുന്നുവെന്ന പരാതി വ്യാപകമായതോടെയാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് ദക്ഷിണ റെയിൽവേ ചെന്നൈ ഡിവിഷൻ സീനിയർ കൊമേഴ്ഷ്യൽ മാനേജർ പറഞ്ഞു.
നിലവിൽ സീറ്റ് കൈക്കലാക്കുന്ന പോലീസുകാർ റെയിൽവേ അധികൃതർ ടിക്കറ്റ് ചോദിക്കുമ്പോൾ ഐഡി കാർഡ് കാണിക്കുകയാണ് പതിവ്. ഇതിനെതിരെ പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടിയെന്ന് തമിഴ്‌നാട് ഡിജിപിയ്‌ക്കും ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണർക്കും കത്തിലൂടെ റെയിൽവേ അറിയിച്ചു. ഐഡി കാർഡ് കാണിക്കുന്ന രീതി ഇനി അനുവദിക്കില്ലെന്നും ടിക്കറ്റോ അല്ലെങ്കിൽ മതിയായ യാത്രാ രേഖകളോ കൈയ്യിൽ കരുതണമെന്നും അധികൃതർ വ്യക്തമാക്കി.
കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാന്‍ ഉടന്‍ ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി