തൃക്കാക്കരയിലെ രണ്ടര വയസുകാരിയുടെ സംരക്ഷണം ഏറ്റെടുത്ത് സിഡബ്ല്യുസി

കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാന്‍ ഉടന്‍ ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കുട്ടിയുടെ സംരക്ഷണ ചുമതല സിഡബ്ല്യുസി ഏറ്റെടുക്കും. അമ്മ കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് സിഡബ്ല്യൂസി ചെയര്‍പേഴ്‌സണ്‍ ബിറ്റി.കെ.ജോസഫ്.

കുട്ടിയുടെ അമ്മയുടെ ഭാഗത്തു നിന്ന് കുട്ടിയെ പരിചരിക്കുന്നതിൽ വിട്ടുവീഴ്ച ഉണ്ടായിട്ടുണ്ട്. കുട്ടിക്ക് അടിയന്തരമായി കൊടുക്കേണ്ട സംരക്ഷണമോ വൈദ്യ സഹായമോ നല്‍കിയിട്ടില്ല. അതുകൊണ്ടാണ് കൂട്ടി ഇത്രയും മോശം അവസ്ഥയിലേക്ക് എത്തിയത്. കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാന്‍ ഉടന്‍ ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി വ്യക്തമാക്കി.

കുട്ടിയുടെയും കുടുംബത്തിന്റെയും ഒപ്പം താമസിച്ചിരുന്ന പുതുവൈപ്പ് സ്വദേശി ആന്റണി ടിജിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൈസൂരില്‍ വെച്ചാണ് ആന്റണി ടിജിന് കസ്റ്റഡിയിലായത്. പൊലീസ് ആന്റണിയെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനും ഒപ്പമാണ് ആന്റണി മൈസൂരില്‍ എത്തിയത്. മൂന്ന് പേരെയും കൊച്ചിയില്‍ എത്തിച്ചു.

രണ്ടര വയസുകാരിയുടെ ആരോഗ്യ നില മെച്ചപെട്ടു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കുട്ടി കണ്ണു തുറക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. ഇന്നലെ മുതല്‍ നേരിട്ട് ദ്രാവക രൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവിലെ സാഹചര്യം പ്രതീക്ഷ നല്‍കുന്നതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുഞ്ഞിന് വായിലൂടെ ആഹാരം കൊടുത്തു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like