വടുതല ഡോൺബോസ്കോ യുവജന കേന്ദ്രത്തിന്റെയും എൻമലയാളത്തിന്റെയും ആഭിമുഖ്യത്തിൽ, കുട്ടികൾക്കായി ഒരു ദിനമൊരുക്കി എഡ്‌ബി പാലെറ്റ് പാൽസ്

കൊച്ചി:കുട്ടികൾക്കായി ചിരികളും നിറങ്ങളും കളികളും നിറഞ്ഞ ഒരു ദിനമൊരുക്കി എഡ്‌ബി പാലെറ്റ് പാൽസ്. വടുതല ഡോൺബോസ്കോ യുവജന കേന്ദ്രത്തിലെ യങ്‌സ്റ്റേഴ്‌സ്  ഗ്രൂപ്പും, ആർട്സ്  ആൻഡ് കൾച്ചർ വിങ്ങും സംയുക്തമായി നടത്തി വരുന്ന പത്തൊന്പതാമത് എഡ്‌ബി പാലെറ്റ് പാൽസ് 2023, കുട്ടികൾക്കുവേണ്ടി ചിൽഡ്രൻസ് പാർക്കിൽ വച്ച് ചിത്രാരചനാ, പുഞ്ചിരി മത്സരങ്ങൾ നടത്തി. ശ്രീ ആതിര ജനകൻ  ( Flower TV Musical Wife Grand finalist ) ഉദ്ഘാടനകർമ്മം നിർവഹിച്ച ചടങ്ങിൽ, ഫാ. മാനുവൽ ഗിൽറ്റൺ  റോഡ്രിഗ്സസ്  കുട്ടികൾക്ക് ആശംസകൾ നേർന്നു.  മുന്നൂറ്റി അൻപതോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. 20 വയസ്സ് വരെയുള്ള കുട്ടികൾക്ക് വേണ്ടി ചിത്രരചനാമത്സരവും, 10 വരെയുള്ള കുട്ടികൾക്ക് വേണ്ടി പുഞ്ചിരി മത്സരവും നടത്തി. എൻമലയാളം ന്യൂസ് ചാനൽ, എഡ്ബി, ക്യാപിറ്റൽ സാനിറ്റേഷൻസ്, CLUB W, മിത്ര ട്രിപ്പ് മേക്കേഴ്‌സ്, സൂപ്പർ  ജിങ് ഡയറക്ടർ അനീഷ് കൃഷ്ണ വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.          

Author
No Image
Journalist

Dency Dominic

No description...

You May Also Like