ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി വീണ്ടും നീട്ടി
- Posted on September 30, 2020
- News
- By enmalayalam
- 716 Views
സെപ്റ്റംബര്‍ വരെയാണ് നീട്ടിയിരിക്കുന്നത്. വിശദവിവരങ്ങള്‍ അറിയാം
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള അവസാന തീയതി വീണ്ടും നീട്ടി. ജൂണ്‍ 30 വരെയായിരുന്നു ആദ്യം നീട്ടി നല്‍കിയിരുന്നത്. പിന്നീട് വീണ്ടും ജൂലായ് 31 വരെ റിട്ടേണ്‍ നല്‍കാനുള്ള തിയതി നീട്ടിയിരുന്നു. ആദായ നികുതി വകുപ്പിന്റെ ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് അത് സെപ്റ്റംബര്‍ 30 ആക്കിയിരിക്കുകയാണ്.
റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതോടെ നികുതി ഇളവിനുള്ള നിക്ഷേപങ്ങളുടെ അവസാന തീയതിയും സെപ്റ്റംബര്‍ 30 ആക്കി ദീര്‍ഘിപ്പിച്ചു. സെക്ഷന്‍ 80 സി യിലുള്ള എല്‍ ഐ സി, പിപിഎഫ്, എന്‍ എസ് സി, 80 ഡിയിലുള്ള മെഡിക്ലെയിം, 80 ജി യിലുള്ള സംഭാവന എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
കോവിഡ് വൈറസ് ബാധ രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിഡിടി) തീയതി വീണ്ടും നീട്ടി നല്‍കിയത്. ആദ്യമായാണ് ഇത്തരമൊരു ഇളവ് സിബിഡിടി നല്‍കുന്നത്. (Dhanam News)
